കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം; ഭർതൃ സഹോദരി ഭർത്താവ് അറസ്റ്റിൽ
ഇടുക്കി ആനയിറങ്കില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം. ശങ്കരപാണ്ഡ്യമേട് സ്വദേശി ജഗന്‍മോഹൻ്റെ ഭാര്യ ശാന്തിയാണ് മരിച്ചത്. ജഗന്‍മോഹൻ്റെ സഹോദരിയുടെ ഭര്‍ത്താവ് രാമകൃഷ്ണനാണ് പ്രതി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ കുഴഞ്ഞുവീണ് ബോധം കെട്ട നിലയില്‍ ശാന്തിയെ ജഗന്‍മോഹന്‍ കാണുകയും തുടര്‍ന്ന് പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. ശാന്തിക്ക് ജീവിതശൈലീരോഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആര്‍ക്കും
ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി രഞ്ജിത്ത്
ലൈഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിച്ചു. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് രഞ്ജിത്ത് ഹർജി നൽകിയത്. ചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയത്. രഞ്ജിത്തിന്റെ അപേക്ഷയിൽ കോടതി പോലീസിനോട് മറുപടി തേടി. എറണാകുളം ജില്ല വിട്ടു പോകരുതെന്ന് അടക്കം കർശന ഉപാധിയോടെയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. ഫോർട്ട്
ബെംഗളൂരു മതിലിടിഞ്ഞുവീണ് അപകടത്തിൽ മരിച്ച കുടുംബങ്ങൾക്ക് കർണാടക സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി
ബെംഗളൂരു ശിവാജി നഗറിൽ മതിലിടിഞ്ഞുവീണ് മരിച്ച കുടുംബങ്ങൾക്ക് കർണാടക സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. കർണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ നേരിട്ടെത്തിയാണ് ധനസഹായം നൽകിയത്. അപകടത്തിൽ മരിച്ച രാമമംഗലം കിഴുമുറിയിൽ മരിച്ച സ്മിത രഘുവിൻ്റെ വീട്ടിലെത്തി മന്ത്രി ചെക്ക് കൈമാറുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയ്ക്ക് പുറമെ, മന്ത്രി തൻ്റെ വ്യക്തിപരമായ വകയായി 5 ലക്ഷം രൂപ കൂടി
കേരളത്തിൽ അടുത്ത മുഖ്യമന്ത്രി സതീശൻ ആകണം: നടൻ സിദ്ധിഖ്
കേരളത്തിൽ അടുത്ത മുഖ്യമന്ത്രി ആരാണെന്ന ചർച്ചകൾക്കിടെ വി ഡി സതീശനെ പിന്തുണച്ച് നടൻ സിദ്ദിഖ്. സതീശനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാനാവില്ലെന്ന് സിദ്ദിഖ് പറയുന്നു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സിദ്ദിഖിൻ്റെ പ്രതികരണം. ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവാണ് സതീശനെന്നും സിദ്ദിഖ് പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്നാട്ടിലും റിസോര്‍ട്ട് രാഷ്ട്രീയം
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കിടെ തമിഴ്നാട്ടിലും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. എംഎൽഎമാർക്കായി ദി ഷോർ ട്രിഷം എന്ന റിസോർട്ടിൽ 20 മുറികളാണ് ബുക്ക് ചെയ്തിട്ടുള്ളത്. പാർട്ടിയിലെ ഒരു വിഭാഗം ടിവികെയിലേക്ക് പോകുമെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് എംഎൽഎമാരെ ഒരുമിച്ച് നിർത്താനുള്ള നീക്കം. ഇതിനോടകം പല എംഎൽഎമാരും പുതുച്ചേരിയിൽ എത്തിയെന്നും ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് എത്തുമെന്നും മുതിർന്ന അണ്ണാഡിഎംകെ നേതാവ് സി.വി.ഷൺമുഖം അറിയിച്ചു. 15 എംഎൽഎമാർ
അവർ എന്നെ പുറത്താക്കട്ടെ, അതൊരു കറുത്ത ദിനമായി മാറട്ടെ: മമത ബാനർജി
മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ വിസമ്മതിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. “അവർ എന്നെ പുറത്താക്കട്ടെ, അതൊരു കറുത്ത ദിനമായി മാറട്ടെ” എന്ന് മമത ബാനർജി പറഞ്ഞു. നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ബംഗാളിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നത്. തോൽവിക്ക് പിന്നാലെ രാജിവെക്കണമെന്ന ആവശ്യം മമത തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി കളിക്കുകയാണെന്നും അട്ടിമറിയാണ് ബംഗാളിൽ നടന്നതെന്ന് അവർ ആരോപിച്ചു. നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കുന്നതോടെ ഗവർണറുടെ അടുത്ത
കടുത്തചൂടിന് ശമനമാകുന്നു; കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് കടുത്ത ചൂടിന് കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മാന്നാർ കടലിടുക്കിലും സമീപ്രദേശങ്ങളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് വേനൽമഴ ശക്തിപ്പെട്ടത്. അടുത്ത ദിവസങ്ങളിലും മഴ തുടരും. മധ്യ, തെക്കൻ കേരളത്തിലും കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച ഏറ്റവും കൂടുതൽ ചൂട് റിപ്പോർട്ട് ചെയ്തത്
ഷാജി എൻ കരുൺ അനുസ്മരണവും ഷോർട്ട് ഫിലിം പ്രദർശനവും 17ന്
പ്രശസ്ത ചലച്ചിത്രകാരനും സംവിധായകനും പു ക സ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ഷാജി എൻ കരുൺ അനുസ്മരണ പരിപാടിയുടെ ഭാഗമായി ഷോർട്ട് ഫിലിം പ്രദർശനത്തിന് അവസരമൊരുക്കുന്നു. അഞ്ചു മുതൽ ഏഴു മിനിറ്റ് വരെ ദൈർഘ്യമുള്ള, മതനിരപേക്ഷ, മതസൗഹാർദ്ദ, പുരോഗമന സ്വഭാവമുള്ള ഷോർട്ട് ഫിലിമുകളാണ് പ്രദർശിപ്പിക്കുക. 2026 മേയ് 17 ഞായറാഴ്ച്ച വൈകുന്നേരം 3 മണിമുതൽ ജീവൻ ബിമ നഗറിലുള്ള കാരുണ്യ ഹാളിലാണ് പരിപാടി. ഷോർട്ട് ഫിലിം പ്രദർശിപ്പിക്കുവാൻ താല്പര്യമുള്ളവർ വിശദ വിവരങ്ങൾക്ക്
മുഖ്യമന്ത്രി സ്ഥാനം; കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന്
മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാൻ കോൺഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് തലസ്ഥാനത്തു ചേരും. രാവിലെ 10.30ന് കെപിസിസി ആസ്ഥാനത്താണ് യോഗം നടക്കുന്നത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും മുതിർന്ന നേതാക്കളേയും ഘടകകക്ഷികളെയും കേൾക്കും. നിയമസഭാ കക്ഷിയോഗം തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്നലെയാണ് കേരളത്തിലെത്തിയത്. മുതിർന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായം കൂടി പരിഗണിക്കാനിടയുണ്ട്.
പശ്ചിമബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു
പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റിനെ വെടിവച്ചുകൊന്നു. ചന്ദ്രനാഥ് രഥ് ആണ് കൊല്ലപ്പെട്ടത്. മധ്യംഗ്രാമിൽ വെച്ച് ചന്ദ്രനാഥ് സഞ്ചരിച്ചിരുന്ന കാറിന് നേരെ അക്രമികൾ നാല് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. കാർ സാവധാനം പോകുമ്പോൾ പിന്തുടർന്നെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.ആക്രമണത്തിൽ ചന്ദ്രനാഥ് രഥിൻ്റെ ഡ്രൈവർ ബുദ്ധദേബിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്. ആക്രമണ സമയത്ത് സുവേന്ദു അധികാരി കാറിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിൻ്റെ സഹോദരൻ ദിവ്യേന്ദു അധികാരി