സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ ച​ര്‍​ച്ച​ക​ള്‍ക്കിടെ ത​മി​ഴ്‌​നാ​ട്ടി​ലും റി​സോ​ര്‍​ട്ട് രാ​ഷ്ട്രീ​യം. എ​ഐ​എ​ഡി​എം​കെ നി​യു​ക്ത എം​എ​ല്‍​എ​മാ​രെ പു​തു​ച്ചേ​രി​യി​ലെ റി​സോ​ര്‍​ട്ടി​ലേ​ക്ക് മാ​റ്റി. എം​എ​ൽ​എ​മാ​ർ​ക്കാ​യി ദി ​ഷോ​ർ ട്രി​ഷം എ​ന്ന റി​സോ​ർ​ട്ടി​ൽ 20 മു​റി​ക​ളാ​ണ് ബു​ക്ക് ചെ​യ്തി​ട്ടു​ള്ള​ത്.

പാ​ർ​ട്ടി​യി​ലെ ഒ​രു​ വി​ഭാ​ഗം ടി​വി​കെ​യി​ലേ​ക്ക് പോകു​മെ​ന്ന വാ​ർ​ത്ത​ക​ൾ വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് എം​എ​ൽ​എ​മാ​രെ ഒ​രു​മി​ച്ച് നി​ർ​ത്താ​നു​ള്ള നീ​ക്കം. ഇ​തി​നോ​ട​കം പ​ല എം​എ​ൽ​എ​മാ​രും പു​തു​ച്ചേ​രി​യി​ൽ എ​ത്തി​യെ​ന്നും ബാ​ക്കി​യു​ള്ള​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് എ​ത്തു​മെ​ന്നും മു​തി​ർ​ന്ന അ​ണ്ണാ​ഡി​എം​കെ നേ​താ​വ് സി.​വി.​ഷ​ൺ​മു​ഖം അറിയിച്ചു.

15 എം​എ​ൽ​എ​മാ​ർ വി​ജ​യ്‌​യെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യെ ക​ണ്ടി​രു​ന്നു. ടി​വി​കെ​യോ​ട് സി​പി​ഐ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് അ​നു​കൂ​ല നി​ല​പാ​ടാ​ണെ​ങ്കി​ലും തി​ര​ക്കി​ട്ട തീ​രു​മാ​നം വേ​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര​നി​ല​പാ​ട്.

Related Posts