മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ക്കാ​ൻ വി​സ​മ്മ​തി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി. “അ​വ​ർ എ​ന്നെ പു​റ​ത്താ​ക്ക​ട്ടെ, അ​തൊ​രു ക​റു​ത്ത ദി​ന​മാ​യി മാ​റ​ട്ടെ” എ​ന്ന് മ​മ​ത ബാ​ന​ർ​ജി പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ഇന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ബം​ഗാ​ളി​ൽ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​ത്. തോ​ൽ​വി​ക്ക് പി​ന്നാ​ലെ രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മ​മ​ത ത​ള്ളി. തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബി​ജെ​പി​ക്ക് വേ​ണ്ടി ക​ളി​ക്കു​ക​യാ​ണെ​ന്നും അ​ട്ടി​മ​റി​യാ​ണ് ബം​ഗാ​ളിൽ ന​ട​ന്ന​തെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഗ​വ​ർ​ണ​റു​ടെ അ​ടു​ത്ത നീ​ക്കം നി​ർ​ണാ​യ​ക​മാ​കും.മ​മ​ത​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
ഗ​വ​ർ​ണ​റു​ടെ താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ് മു​ഖ്യ​മ​ന്ത്രി അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന​ത് എ​ന്ന​തി​നാ​ൽ ഗ​വ​ർ​ണ​ർ​ക്ക് മ​മ​ത​യെ പു​റ​ത്താ​ക്കാ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ​രാ​ജ​യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സ​ങ്കീ​ർ​ണ്ണ​ത​യു​ണ്ടാ​ക്കു​ന്നു​ണ്ട്.

Related Posts