കേരളത്തിൽ അടുത്ത മുഖ്യമന്ത്രി ആരാണെന്ന ചർച്ചകൾക്കിടെ വി ഡി സതീശനെ പിന്തുണച്ച് നടൻ സിദ്ദിഖ്. സതീശനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാനാവില്ലെന്ന് സിദ്ദിഖ് പറയുന്നു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സിദ്ദിഖിൻ്റെ പ്രതികരണം.

ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവാണ് സതീശനെന്നും സിദ്ദിഖ് പറഞ്ഞു.

Related Posts