ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം. പിണറായി ഇടപെട്ടാണ് അംഗത്വം പുതുക്കിയത്. മൂന്നു വര്‍ഷത്തിനു ശേഷമാണ് പാര്‍ട്ടി അംഗത്വം പുതുക്കിയത്. പിണറായി വിജയൻ ആണ് അംഗത്വം പുതുക്കി നല്‍കാന്‍ എം വി ഗോവിന്ദന് നിര്‍ദ്ദേശം നല്‍കിയത്. നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു.
2020ല്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതിരുന്നത്. 2022 മുതല്‍ ബിനീഷിന് സിപിഎം അംഗത്വമില്ലായിരുന്നു.