പ്രശസ്ത ചലച്ചിത്രകാരനും സംവിധായകനും പു ക സ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ഷാജി എൻ കരുൺ അനുസ്മരണ പരിപാടിയുടെ ഭാഗമായി ഷോർട്ട് ഫിലിം പ്രദർശനത്തിന് അവസരമൊരുക്കുന്നു. അഞ്ചു മുതൽ ഏഴു മിനിറ്റ് വരെ ദൈർഘ്യമുള്ള, മതനിരപേക്ഷ, മതസൗഹാർദ്ദ, പുരോഗമന സ്വഭാവമുള്ള ഷോർട്ട് ഫിലിമുകളാണ് പ്രദർശിപ്പിക്കുക.
2026 മേയ് 17 ഞായറാഴ്ച്ച വൈകുന്നേരം 3 മണിമുതൽ ജീവൻ ബിമ നഗറിലുള്ള കാരുണ്യ ഹാളിലാണ് പരിപാടി. ഷോർട്ട് ഫിലിം പ്രദർശിപ്പിക്കുവാൻ താല്പര്യമുള്ളവർ വിശദ വിവരങ്ങൾക്ക് പുരോഗമന കലാ സാഹിത്യ സംഘം ബാംഗ്ലൂർ ഘടകം സെക്രട്ടറി സി കുഞ്ഞപ്പനുമായി ബന്ധപ്പെടുക: 9008273313