കെ.എൻ.എസ്.എസ് പീനിയ കരയോഗത്തിൻ്റെ പതിനൊന്നാം വാർഷികം – പീനിയോത്സവം ഒക്ടോബർ 26 ഞായറാഴ്‌ച വിവിധ പരിപാടികളോടെ ആഘോഷിക്കും. നെലഗതരനഹള്ളി സിദ്ധു ഗാർഡനിൽവച്ച് നടക്കുന്ന പരിപാടിയിൽ ദാസറഹള്ളി എംഎൽഎ എസ് മുനിരാജു, യെശ്വന്തപുരം എംഎൽഎസോമശേഖർ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. പൊതുസമ്മേളനത്തിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

കരയോഗം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ,, ദ്രോണ അവാർഡ് ജേതാവും സിനി-സീരിയൽ താരവുമായ വസന്ത പഴയന്നൂർ, സിനിമ പിന്നണി ഗായകൻ രമേശ് പഴയന്നൂർ, കേരള ഫോക്ക് മ്യൂസിക്കൽ അവാർഡുകൾ കരസ്ഥമാക്കിയ പാട്ടുകാർ, തുടങ്ങി വിവിധ ദൃശ്യകലാകാരന്മാർ അണിനിരക്കുന്ന മെഗാ ഷോ വാർഷികാഘോഷത്തിന് മാറ്റുകൂട്ടും. ഓണസദ്യയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ 97391 37308 വിളിക്കുക.

Related Posts