ബെംഗളൂരു ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന എയ്‌മ വോയ്‌സ് സംസ്‌ഥാന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ അന്യ ജോസഫ് ഒന്നാം സ്ഥാനം നേടി. ജെന്ന മറിയം അരുൺ രണ്ടാംസ്‌ഥാനവും വിവാൻ അജയ് മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ അഥിത് വിൽസൻ ഒന്നാം സ്ഥാനം നേടി. ഹതിക മനോജ് രണ്ടാം സ്ഥാനവും അഭിഷേക് വിനോദ് മൂന്നാം സ്ഥാനവും നേടി.
സൂപ്പർ സീനിയർ വിഭാഗത്തിൽ അരുൺ ടോം ഒന്നാം സ്ഥാനം നേടി. എസ്.വിഷ്ണു രണ്ടാം സ്ഥാനവും ടി.കെ.സുജിത് മൂന്നാം സ്ഥാനവും നേടി.
വിജയികൾ 26നു ചെന്നൈയിൽ നടത്തുന്ന സൗത്ത് സോൺ മത്സരത്തിൽ പങ്കെടുക്കുമെന്നു സെക്രട്ടറി വിനു തോമസ് അറിയിച്ചു. ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് ബിനു ദിവാകരൻ മത്സരം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ലിങ്കൻ വാസുദേവൻ, ട്രഷറർ സതീഷ്, ചെയർപഴ്സൻ ലതാ നമ്പൂതിരി, മഞ്ജിത് സുമൻ, വി.ആർ.ബിനു, മനു തോമസ്, ഡോ. ബി.കെ.നകുൽ, കെ. ടി.സോണി, സജീവ് കുമാർ, സന്ധ്യ അനിൽ എന്നിവർ പങ്കെടുത്തു.
