ഹമാസിന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അക്രമങ്ങൾ തുടരുകയുമാണെങ്കിൽ ഭൂമുഖത്ത് നിന്നുതന്നെ തുടച്ചുനീക്കാൻ മടിക്കില്ല എന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇസ്രയേൽ ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം.

“മധ്യപൗരസ്ത്യ മേഖലയിൽ ഇപ്പോൾ സമാധാനമാണ് നിലനിൽക്കുന്നത്. ഹമാസുമായി ഞങ്ങൾ ഒരു കരാറിൽ എത്തി. അവർ ഇനി നല്ല രീതിയിൽ പെരുമാറും. എന്നാൽ അങ്ങനെ അല്ലെങ്കിൽ അവരെ ഉന്മൂലനം ചെയ്യാൻ മടിക്കില്ല. അതിനെക്കുറിച്ച് അവർക്കും ബോധമുണ്ട്. ” ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രയേലിൽ കടന്നുകയറി ഹമാസ് നിരവധിയാളുകളെ കൊന്നൊടുക്കിയതായി ട്രംപ് ആരോപിച്ചു. “അവർ അക്രമാസക്തരായ സംഘമാണ്. പക്ഷേ ഇനി അവർക്ക് ഇറാനോ മറ്റാരുടേയോ പിന്തുണയില്ല. ഇനി അവർ നന്നായി പെരുമാറണം; ഇല്ലെങ്കിൽ അവരെ നിലംപരിശാക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts