തമിഴ്നാട് രാഷ്ട്രീയത്തിൽ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായി സൂചന
തമിഴ്നാട് രാഷ്ട്രീയത്തിൽ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായാണ് സൂചന. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി നടൻ വിജയ്‌യുടെ ടിവികെ സഖ്യകക്ഷികളെ തേടുന്നതിനിടെയാണ് ഡിഎംകെ തങ്ങളുടെ ദീർഘകാല ശത്രുവായ എഐഎഡിഎംകെയുമായി രഹസ്യ ചർച്ചകൾ ആരംഭിച്ചതായാണ് വിവരം.എങ്കിലും ഈ പുതിയ സഖ്യ സാധ്യത തമിഴ് രാഷ്ട്രീയത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല. എഐഎഡിഎംകെയും ഡിഎംകെയും കൈകോർത്താൽ പോലും അവർക്ക് ആകെയുള്ള 106 എംഎൽഎമാരുടെ പിന്തുണ കേവല
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾക്കായി നിയോഗിച്ച എ ഐ സി സി നിരീക്ഷകർ തലസ്ഥാനത്ത്
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾക്കായി ഹൈക്കമാൻഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകർ തിരുവനന്തപുരത്തെത്തി. എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്കും അജയ് മാക്കനുമാണ് തലസ്ഥാനത്തെത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് അയച്ചതെന്നും നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്നും അജയ് മാക്കൻ പ്രതികരിച്ചു. നിരീക്ഷകർ, ഇന്ദിരാഭവനിൽ മുൻ മുഖ്യമന്ത്രി എ കെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി
ലെനിൻ്റെ പ്രതിമ തകർത്തതായി ആരോപണം; പിന്നിൽ ബിജെപിയെന്ന് സിപിഎം
നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർ ലെനിൻ്റെ പ്രതിമ തകർത്തതായി ആരോപണം. ഇതേ തുടർന്ന് സിപിഎം പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ ആണ് സംഭവം. അക്രമത്തിനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ആക്രമണത്തിൽ തകർന്ന പ്രതിമ മെയ് എട്ടിന് പുനർനിർമിക്കുമെന്ന് സിപിഎം അറിയിച്ചു. ലെനിൻ പ്രതിമ സ്ഥിതിചെയ്യുന്ന മൂർഷിദാബാദ് മണ്ഡലത്തിൽ ബിജെപി ആണ് തെരഞ്ഞെടുപ്പിൽ
ടിവികെക്ക് തിരിച്ചടി; 118 എംഎൽഎമാരുടെ പിന്തുണക്കത്ത് ഉണ്ടെങ്കിൽ മാത്രമേ സത്യപ്രതിജ്ഞയ്ക്കുള അനുമതി നൽകൂ: ഗവർണർ
തമിഴ്നാട്ടിൽ സർക്കാരുണ്ടാക്കാൻ ഗവർണറെ സമീപിച്ച ടിവികെ അദ്ധ്യക്ഷൻ വിജയ്ക്ക് തിരിച്ചടി. 118 എംഎൽഎമാരുടെ പിന്തുണക്കത്ത് ഉണ്ടെങ്കിൽ മാത്രമേ വിജയ്ക്ക് സത്യപ്രതിജ്ഞയ്ക്കുള അനുമതി നൽകൂവെന്ന് ഗവർണർ അറിയിച്ചു. സർക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷം ടിവികെയ്ക്ക് ഇല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അറിയിച്ചു. നിലവിൽ 113 എംഎൽഎമാരുടെ പിന്തുണയാണ് ടിവികെയ്ക്കുള്ളത് എന്നാണ് റിപ്പോർട്ട്. കോൺഗ്രസ് അഞ്ച് എംഎൽമാരുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. കോൺഗ്രസിന് പുറമെ സ്വതന്ത്രർ ഉൾപ്പെടെ ആരൊക്കെ ടിവികെയുടെ ഭാഗമാകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിയമസഭാ
എഐഎഡിഎംകെയുടെ 35 എംഎൽഎമാർ ടിവികെയെ പിന്തുണച്ചേക്കും?
ടിവികെ അദ്ധ്യക്ഷൻ വിജയയുടെ നേതൃത്വത്തിൽ മത്സരിച്ച ടിവികെ (തമിഴക വെട്രി കഴകം) തമിഴ്‌നാട്ടിൽ ചരിത്ര വിജയം നേടിയതിന് പിന്നാലെ എഐഎഡിഎംകെയിൽ ഭിന്നത. പാർട്ടിയുടെ മൂന്നിൽ രണ്ട് ഭാഗം എംഎൽഎമാർ വിജയുടെ പാർട്ടിക്ക് പിന്തുണ നൽകുന്നതിനായി രാജ്യസഭാ നേതാവ് സിവി ഷൺമുഖത്തിൻ്റെ ചെന്നൈയിലെ ഓഫീസിൽ ഒത്തുകൂടിയെന്നാണ് വിവരം. മൈലം മണ്ഡലത്തിൽ നിന്നും വിജയിച്ച ഷൺമുഖത്തിൻ്റെ വീട്ടിൽ 35 എംഎൽഎമാർ എത്തിയെന്നാണ് റിപ്പോർട്ട്. ടിവികെയുമായി സഖ്യത്തിലേർപ്പെടാനുള്ള ചർച്ചകളിലേക്ക് കടക്കാൻ എംഎൽഎമാർ എഐഎഡിഎംകെയുടെ ജനറൽ
കർണാടകയിലെ വിജയപുരയിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരന് ഗുരുതര പരിക്ക്
കർണാടകയിലെ വിജയപുരയിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരന് ഗുരുതര പരിക്ക്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന വിരാജ് സന്തോഷ് ബിരാദറിനെയാണ് തെരുവുനായ ആക്രമിച്ചത്. നിലവിൽ വിജയപുരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി. വിരാജ് മറ്റു രണ്ട് കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോഴാണ് തെരുവുനായ ഇവർക്ക് നേരെ തിരിഞ്ഞു ആക്രമിച്ചത്. മറ്റ് രണ്ട് പേരും ഓടി രക്ഷപ്പെട്ടപ്പോൾ വിരാജിനെ നായ വളഞ്ഞിട്ട് ആക്രമിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപെടുത്തിയത്.പ്രദേശത്ത് തെരുവുനായ ശല്യം
വിജയ് – ഗവർണർ കൂടിക്കാഴ്ച പൂർത്തിയാക്കി; സർക്കാർ രൂപീകരിക്കാൻ ക്ഷണം തേടിക്കൊണ്ട് കത്ത് നൽകി
നടൻ വിജയ് യുടെ തമിഴക വെട്രി കഴകം, കോൺഗ്രസുമായി ചേർന്ന് തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നു. സർക്കാർ രൂപീകരിക്കാൻ ക്ഷണം തേടിക്കൊണ്ട് വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കത്ത് നൽകി. രണ്ടാഴ്ചയ്ക്കകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സർക്കാർ രൂപീകരണത്തിൻ്റെ ഭാഗമായി വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച് പിന്തുണ നൽകുന്ന എംഎൽഎമാരുടെ പട്ടിക കൈമാറി. വിജയ്‌ക്കൊപ്പം തന്നെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും.
വിഷം കലർത്തിയ ഭക്ഷണം നൽകി ഭാര്യയെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
ഭാര്യക്ക് വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ കടപ്പയിൽ പ്രോഡുത്തൂർ സ്വദേശി കിരൺ ആണ് ഭാര്യ പദ്മജ (31) യെ വിഷം കലർത്തിയ ഭക്ഷണം നൽകി കൊലപ്പെടുത്തിയത്. പദ്മജയ്ക്ക് വണ്ണം വയ്ക്കുന്നതിന്റെ പേരിൽ ദമ്പതികൾക്കിടയിൽ തർക്കം പതിവായിരുന്നു. കിരൺ നിരന്തരം വണ്ണം കുറയ്ക്കാൻ പദ്മജയെ നിർബന്ധിച്ചിരുന്നു. ഭാരം കുറയ്ക്കാനുള്ള പദ്മജയുടെ ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെയാണ് കിരൺ ഭാര്യയെ അപായപ്പെടുത്താൻ തീരുമാനിക്കുന്നത്. തുടർന്ന് ഇയാൾ 80,000 രൂപ വില
ബംഗളൂരു മലയാളി ഫോറം അവധിക്കാല മലയാളം ക്ലാസ് ആരംഭിക്കുന്നു
ബംഗളൂരു മലയാളി ഫോറം, കേരള ഗവൺമെന്റ് സാംസ്കാരിക വകുപ്പിൻ്റെ മലയാളം മിഷനുമായി ചേർന്ന് അവധിക്കാല മലയാളം ക്ലാസ്സ് ആരംഭിക്കുന്നു. മെയ് 10 ഞായറാഴ്‌ച മുതൽ മെയ് 24 വരെ എല്ലാ ദിവസവും വൈകീട്ട് മൂന്ന് മണി മുതൽ നാല് മണി വരെ ആണ് ക്ലാസ്. പ്രായ പരിധി ഇല്ല. മെയ് 10 ഞായറാഴ്ച രാവിലെ 11 മണിക്ക് അസോസിയേഷൻ്റെ ഓഫിസിൽ വച്ച് മലയാളം ക്ലാസിൻ്റെ ഉദ്ഘാടനം നടക്കും.ക്ലാസുകളിൽ പങ്കെടുക്കുവാൻ ബന്ധപ്പെടേണ്ട
കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ ഇന്നു ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, ആലപ്പുഴ,