കർണാടകയിലെ വിജയപുരയിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരന് ഗുരുതര പരിക്ക്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന വിരാജ് സന്തോഷ് ബിരാദറിനെയാണ് തെരുവുനായ ആക്രമിച്ചത്. നിലവിൽ വിജയപുരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി.
വിരാജ് മറ്റു രണ്ട് കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോഴാണ് തെരുവുനായ ഇവർക്ക് നേരെ തിരിഞ്ഞു ആക്രമിച്ചത്. മറ്റ് രണ്ട് പേരും ഓടി രക്ഷപ്പെട്ടപ്പോൾ വിരാജിനെ നായ വളഞ്ഞിട്ട് ആക്രമിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപെടുത്തിയത്.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.