സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരു മരണം കൂടി
സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാള്‍കൂടി മരിച്ചു. വയനാട് മാനന്തവാടി പുതുശേരി സ്വദേശി സുനില്‍(32) ആണ് മരിച്ചത്. ഇന്നലെയാണ് ഇയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . മരണം പാമ്പുകടിയേറ്റാണെന്ന് സ്ഥിരീകരിച്ചത് പോസ്റ്റ്മോര്ട്ടത്തിലൂടെയാണ് .
‘ജനം പൊറുതിമുട്ടി, ചിലരുടെ മിടുക്ക് കൊണ്ട് നേടിയ വിജയമല്ല’; VD സതീശനോട് വിയോജിപ്പ് തന്നെയെന്ന് സുകുമാരൻ നായർ
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ‘മുഖ്യമന്ത്രിയായി ആരെ ആക്കിയാലും കുഴപ്പമില്ല. കഴിവും പരിചയവുമുള്ളവരെ മുഖ്യമന്ത്രിയാക്കണം. കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കട്ടേ. വി ഡി സതീശനോടുള്ള വിയോജിപ്പ് തെരഞ്ഞെടുപ്പില്‍ കാണിച്ചിട്ടില്ല. സമദൂരനിലപാടാണ് സ്വീകരിച്ചത്. അതേസമയം അദ്ദേഹത്തിൻ്റെ നിലപാടിനോട് ഇപ്പോഴും വിയോജിപ്പുണ്ട്. തിരുത്താന്‍ ഞാന്‍ പറയില്ല. മുഖ്യമന്ത്രിയായി വി ഡി സതീശനെ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ സ്വീകരിക്കും’, സുകുമാരന്‍ നായര്‍ പറഞ്ഞു. ചിലരൊക്കെ അവരുടെ
നാലുനില കെട്ടിടത്തിൽ തീപിടിത്തം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം
നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരൻ ബിശ്വജിത് ബെഹ്റ (70), ഭാര്യ സുലഭ ബെഹ്റ (65), കൊച്ചുമകൾ തേജേശ്വരി ബെഹ്റ (10) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 4 മണിക്ക് ബഡഗഡ കനാൽ റോഡിലുള്ള ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ബിശ്വജിതും കുടുംബവും ഒന്നാം നിലയിലെ ഒരു ചെറിയ മുറിയിലായിരുന്നു താമസിച്ചിരുന്നത്. ഒന്നാം നിലയിലെ ഇലക്ട്രിക്കൽ പാനലിൽ
ശാസ്ത്ര–സാങ്കേതിക മികവിനൊപ്പം സൗന്ദര്യബോധവും വികസിക്കണം: ഡോ. റഫീഖ് ഇബ്രാഹിം
ശാസ്ത്രവും സാങ്കേതിക വിദ്യയും വേഗത്തിൽ മുന്നേറുമ്പോൾ, അതിനൊപ്പം സൗന്ദര്യബോധം വികസിക്കാതെ പോകുന്നത് അപകടകരമായ അവസ്ഥയാണെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനും കണ്ണൂർ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. റഫീഖ് ഇബ്രാഹിം അഭിപ്രായപ്പെട്ടു. ഇത്തരം ഒരു സാമൂഹിക അവസ്ഥ സ്വേച്ഛാധിപത്യത്തിലേക്കാണ് നയിക്കുകയെന്നും, ജർമ്മനിയിലും ഇറ്റലിയിലും ഫാസിസം ഉയർന്നുവന്ന ചരിത്രം അതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ ശബ്ദം കേൾക്കാനുള്ള ശേഷിയാണ് സൗന്ദര്യബോധത്തിൻ്റെ അടിസ്ഥാനം എന്ന് വ്യക്തമാക്കിയ അദ്ദേഹം, സാഹിത്യം കേവലം വിനോദമോ ലളിതമായ
ബെംഗളൂരുവില്‍ മലയാളി യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ദീപക് കൃഷ്ണന്‍ സ്ഥിരം അക്രമിയെന്ന് പോലീസ്
ബെംഗളൂരുവില്‍ തൃശൂര്‍ സ്വദേശിയായ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ സ്ഥിരം അക്രമിയെന്ന് പോലീസ്. കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണന്‍ ദുബായില്‍ ഐടി ഉദ്യോഗസ്ഥനായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് മൂന്നുകോടി രൂപ തട്ടിയതിന് ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ദീപക് ദീര്‍ഘകാലമായി ബെംഗളുരുവിലായിരുന്നു താമസം. നായ്ക്കളെ വളര്‍ത്തലായിരുന്നു ദീപക്കിൻ്റെ വിനോദം. 2024 ല്‍ കൊച്ചിയിലെ മൃഗ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും മൃഗാശുപത്രിയില്‍ അക്രമം കാണിക്കുകയും
കണ്ണൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
കണ്ണൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കണ്ണൂര്‍ പട്ടുവം സ്വദേശി നാരായണി ആണ് മരിച്ചത്. നാരായണിയെ ഏപ്രിൽ 26 നാണ് പാമ്പ് കടിച്ചത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പഞ്ചാബില്‍ രണ്ടിടത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സ്ഫോടനം
പഞ്ചാബില്‍ രണ്ടിടത്ത് സ്ഫോടനം. അമൃത്സറിലും ജലന്ധറിലുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സ്ഫോടനമുണ്ടായത്. ജലന്ധറില്‍ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം ചൊവ്വാഴ്ച രാത്രി എട്ടോടെ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. ഇത് തീപിടിത്തമായിരുന്നെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് സ്ഫോടന സാധ്യത പരിശോധിക്കുകയായിരുന്നു. സ്ഥലത്ത് സൈന്യവും പോലീസും ഫോറന്‍സിക് സംഘവും പരിശോധന തുടരുകയാണ്. രാത്രി 10:50ന് അമൃത്സറില് ഖാസ കന്റോൺമെന്റിന് സമീപം രണ്ടാമത്തെ സ്ഫോടനമുണ്ടായി. വലിയ ശബ്ദം കേട്ട് പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തും
കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച രണ്ടേകാൽ കോടി രൂപയുമായി രണ്ടു പേർ പിടിയിൽ
കാറിൻ്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടേകാൽ കോടി രൂപയുമായി രണ്ടു പേർ പിടിയിൽ. കർണാടകയിൽ നിന്നും കേരളത്തിലേക്ക് പോകുകയായിരുന്ന കാറിലാണു പണം ഒളിപ്പിച്ചിരുന്നത്. ബത്തേരി മുള്ളൻകുന്ന് സ്വദേശി അർഷാദ് (44), കൊടുവള്ളി മദ്രസ ബസാർ സ്വദേശി പി. ടി. ഇസ്‌മായിൽ (40) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മുത്തങ്ങ ചെക്പോസ്‌റ്റ് വഴി കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണമാണ് പൊലീസ് പിടികൂടിയത്. മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്പോസ്റ്റിൽ വച്ചായിരുന്നു പരിശോധന.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം എന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച കാര്യത്തിൽ ചർച്ച നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തെരഞ്ഞെടുപ്പിലുണ്ടായ വമ്പൻ പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്തും.
ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ്, സത്യപ്രതിജ്ഞ നാളെ
വിജയ്യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് വിജയ് സർക്കാരിന് പിന്തുണ നൽകാൻ ധാരണയായത്. കോൺഗ്രസിന് പുറമെ മറ്റ് ചില ചെറുകക്ഷികളും സർക്കാരിന്റെ ഭാഗമായേക്കുമെന്ന് സൂചനയുണ്ടെങ്കിലും അവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നാളെ രാവിലെ 11:30-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി തേടി വിജയ് ഗവർണർക്ക് കത്ത് നൽകി. ചെന്നൈ പട്ടിനമ്പാക്കത്തെ വസതിയിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ മന്ത്രിസഭാ രൂപീകരണത്തിന് അന്തിമരൂപമായി. വിജയ്ക്കൊപ്പം