ഐ പി എൽ: ഡൽഹി ക്യാപിറ്റലിനെതിരെ ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം
സഞ്ജു സാംസണ്‍ നിറഞ്ഞാടിയ മത്സരത്തിൽ ചെന്നൈയ്ക്ക് ഡൽഹി ക്യാപിറ്റലിനെതിരെ തകര്‍പ്പന്‍ ജയം. 52 പന്തില്‍ 87 റണ്‍സെടുത്ത സഞ്ജു ഇന്നിങ്‌സില്‍ ആറുസിക്‌സും ഏഴ് ഫോറും നേടി. കാര്‍ത്തിക് ശര്‍മ നേടിയത് 41 റണ്‍സ് നേടി. ഉര്‍വില്‍ പട്ടേൽ 17 റണ്‍സെടുത്തു. കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ തിളങ്ങിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് ആറു റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. നേരത്തെ, ബാറ്റ് ചെയ്‌ത ഡൽഹി ക്യാപിറ്റൽ 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി 155
ബെംഗളൂരുവിൽ മലയാളിയിൽ നിന്ന് മർദനമേറ്റ ത്യശ്ശൂർ വാടാനപ്പള്ളി സ്വദേശി മരിച്ചു
ബെംഗളൂരുവിൽ മലയാളിയിൽ നിന്ന് മർദനമേറ്റ ത്യശ്ശൂർ വാടാനപ്പള്ളി സ്വദേശിയായ 47കാരി മരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. തെരുവുനായകൾക്കായി ഷെൽട്ടർ ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയാണ് യുവതിയെ ആക്രമിച്ചത്. യുവതി ലൈംഗിക അതിക്രമത്തിനും ഇരയായിട്ടുണ്ടെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. പ്രതി കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണ ഇപ്പോൾ ഒളിവിലാണ്. ദീപക് കൃഷ്ണ ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ സമീപിച്ചെന്നും എതിർത്തതിൻ്റെ വൈരാഗ്യത്തിൽ
മുഖ്യമന്ത്രി ചർച്ച മുറുകുന്നു; രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലേക്ക്
കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകൾ മുറുകുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലേക്ക്. എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലെത്തും. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും. അതേസമയം, എംഎല്‍എമാരുടെ മനസറിയാന്‍ കേരളത്തിലേക്കെത്തുന്നത് രണ്ട് നിരീക്ഷകര്രാണ്.
പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണം; എ കെ ആൻ്റണി
പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. സിപിഐഎമ്മിന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്. അതിശക്തമായ സർക്കാർ വിരുദ്ധ കൊടുങ്കാറ്റാണ് കേരളത്തിൽ കണ്ടത്. ഈ കൊടുങ്കാറ്റിനെ അതിജീവിക്കാനുള്ള ശക്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പരമ്പരാഗതമായ മാർക്സിസ്റ്റ് കോട്ടകൾക്ക് കഴിയാതെപോയി – അദ്ദേഹം പ്രതികരിച്ചു. സിപിഐഎം തെറ്റായ നടപടികൾ തിരുത്തണം. എന്ത് ചെയ്താലും ചോദിക്കാൻ ആളില്ലെന്ന നിലപാടാണ് പരാജയത്തിന് കാരണം. എൽഡിഎഫ് തകരണം
പ്രമുഖ ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി.ചൗധരി വാഹനാപകടത്തിൽ മരിച്ചു
രാജസ്ഥാനിലെ ജോധ്പൂരിലുണ്ടായ വാഹനാപകടത്തിൽ നടൻ ജീവയുടെ പിതാവും പ്രമുഖ ചലച്ചിത്ര നിർമാതാവുമായ ആർ.ബി.ചൗധരി (72) അന്തരിച്ചു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ഉടമയായിരുന്ന ചൗധരിയുടെ മൃതദേഹം നാളെ ചെന്നൈയിലെത്തിക്കും. അപകടത്തിന്റെ വിശദാംശങ്ങളോ വാഹനത്തിലുണ്ടായിരുന്നവരെക്കുറിച്ചോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലാണു ചൗധരി പ്രവർത്തിച്ചിരുന്നത്. പുതു വസന്തം (1990) ആയിരുന്നു അദ്ദേഹം നിർമിച്ച ആദ്യ തമിഴ് സിനിമ. ഈ ചിത്രത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. കെ.എസ്. രവികുമാർ
മലയാളിയുടെ ക്രൂരമർദനത്തിന് ഇരയായ 47കാരി അതീവഗുരുതരാവസ്ഥയിൽ; സംഭവം ബെംഗളൂരുവിൽ
ബെംഗളൂരുവിൽ മലയാളിയുടെ ക്രൂരമർദ്ധനത്തിന് ഇരയായ 47കാരി അതീവഗുരുതരാവസ്ഥയിൽ. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനി സുനിതയ്ക്കാണ് ക്രൂരമർദ്ധനമേറ്റത്. തെരുവുനായ്ക്കൾക്കായി ഷെൽട്ടർ ഹോം നടത്തുന്ന ബെംഗളൂരു മലയാളി ദീപക് കൃഷ്ണൻ ആണ് സുനിതയെ അതിക്രൂരമായി മർദിച്ചത്. തലച്ചോറിന് ഗുരുതര പരിക്കേറ്റ സുനിത അബോധാവസ്ഥയിൽ ആവുകയായിരുന്നു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രി വെന്റിലേറ്ററിലാണ് സുനിത ഇപ്പോൾ ഉള്ളത്. ‘അവളുടെ കഴുത്തിന് നല്ലപോലെ കൊടുത്തിട്ടുണ്ട്. ചത്ത് കഴിഞ്ഞാൽ നോക്കാം’ എന്നായിരുന്നു ദീപക്കിൻ്റെ ഓഡിയോ സന്ദേശം. തലച്ചോറിന് ഗുരുതര
എംഎൽഎമാരുടെ പിന്തുണയുണ്ട്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല
മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീനിയോറിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും പാര്‍ട്ടിയിലെ സീനിയര്‍ നേതാവാണ് താനെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നീതിപൂര്‍വമായ തീരുമാനം എടുക്കുമെന്നും മോശമല്ലാത്ത എംഎല്‍എമാരുടെ പിന്തുണ തനിക്ക് കിട്ടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന് തീരുമാനമെടുക്കുകയോ എംഎല്‍എമാരുടെ എണ്ണം നോക്കി തീരുമാനിക്കുകയോ ചെയ്യാം. ഘടകകക്ഷികളുമായി തര്‍ക്കം ഉണ്ടാകില്ല. എല്ലാവരെയും മന്ത്രിയാക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല
വിജയ് ഒഴിയുന്ന സീറ്റിൽ മത്സരിക്കാൻ തൃഷ; ജയിച്ചാൽ ഉപമുഖ്യമന്ത്രി?
തമിഴ്നാട്ടിൽ ഗംഭീര വിജയം നേടിയ വിജയ് യുടെ ടിവികെ സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളെയും സ്വതന്ത്ര സ്ഥാനാർത്ഥികളെയും ഒപ്പം ചേർത്ത് കേവല ഭൂരിപക്ഷം തികയ്ക്കാനാകും വിജയ് നയിക്കുന്ന ടിവികെ തയ്യാറെടുക്കുന്നത്. ഈ ചർച്ചകൾ ഒരു ഭാഗത്ത് നടക്കുന്നതിനിടെ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചു വിജയിച്ച വിജയ് ഏത് സീറ്റ് ഒഴിയുമെന്ന കാര്യത്തിലാണ് അടുത്ത ആകാംക്ഷ. തൃച്ചി, പേരമ്പൂർ ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മത്സരിച്ചതും ജയം നേടിയതും. വിജയ് പേരമ്പൂർ
തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം യുഡിഎഫ് കർണാടകയുടെ നേതൃത്വത്തിൽ ആഘോഷിച്ചു
കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം യുഡിഎഫ് കർണാടകയുടെ സ്റ്റേറ്റ് കമ്മിറ്റി നേതൃത്വത്തിൽ ആഘോഷിച്ചു. കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് യുഡിഎഫ് നേതാക്കൾ വിജയം ആഘോഷിച്ചത്. മജസ്റ്റിക് ചിക്കൻ കൗണ്ടി ഹോട്ടലിൽ നടന്ന യോഗം യുഡിഎഫ് കർണാടക വൈസ് ചെയർമാൻ ടി സി സിറാജ് ഉദ്ഘാടനം ചെയ്തു. റഹീം ചാവശ്ശേരി, അബ്ദുൾ ലത്തീഫ് ഹാജി, അലക്സ് ജോസഫ്, ഡോക്ടർ നകുല്‍, സുബൈർ കായക്കൊടി, അഡ്വക്കേറ്റ് പ്രമോദ് വരപ്രത്ത്
കാമുകിയെ ചുട്ടുകൊന്ന് കാമുകൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി; സംഭവം കർണ്ണാടകയിൽ
കാമുകിയെ കാറിനുള്ളിലിട്ട് ചുട്ടുകൊന്ന ശേഷം സർക്കാർ ഉദ്യോഗസ്ഥാനായ കാമുകൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ബംഗളൂരുവിലെ നന്ദി ഹിൽസിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദേവനഹള്ളി താലൂക്ക് ഓഫീസിലെ ക്ലാർക്ക് സി. രാമഞ്ജിനപ്പ (45), സ്വകാര്യ കോളേജിലെ കന്നഡ പ്രൊഫസർ സരോജ (40) എന്നിവരാണ് മരിച്ചത്. വിവാഹമോചിതനായ സരോജയുമായി രാമഞ്ജിനപ്പ രഹസ്യബന്ധം പുലർത്തി വരികയായിരുന്നു. വീട്ടിൽ ആരെയോ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന വ്യാജേന സുഹൃത്തിൽ നിന്ന് കാർ സംഘടിപ്പിച്ചാണ് രാവിലെ സരോജയുമായി