പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി സ്ഥാനമേറ്റേക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും
പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സ്ഥാനമേറ്റേക്കും. കോൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. സുവേന്ദു അധികാരി ഡൽഹിയിലെത്തുമെന്നും ഔദ്യോഗിക തീരുമാനത്തിനായി ഇന്ന് ബിജെപി യോഗം ചേരുമെന്നും വിവരമുണ്ട്. അതേസമയം, ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിൽ ആഹ്ളാദപ്രകടനം നടത്തുന്ന സ്വന്തം പാർട്ടിയിലെയും മറ്റ് പ്രതിപക്ഷ പാർട്ടികളിലെയും നേതാക്കളെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. ബിജെപിയുടെ
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം
രാജസ്ഥാനിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒമ്പത് വയസുകാരി മരിച്ചു. മൂന്നാം ക്ലാസ് വിദ്യാർഥിനി റിങ്കു ഭീലാണ് മരിച്ചത്. വീടിന് സമീപത്ത് നിൽക്കുമ്പോഴായിരുന്നു ഒരു കൂട്ടം തെരുവുനായ്ക്കൾ ചേർന്ന് റിങ്കുവിനെ ആക്രമിച്ചത്. നായ്ക്കൾ റിങ്കുവിൻ്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കടിച്ചു കീറി. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ലോക്സഭാ സ്പീക്കർ ഓം ബിർള പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിക്കുകയും ഒരു ലക്ഷം
മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിൽ കോൺഗ്രസ്സിൻ്റെ നിർണായക യോഗം ഇന്ന് ചേരും
നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിൽ നിർണ്ണായക യോഗം ഇന്ന് ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വൈകിട്ട് 3 മണിക്കാണ് യോഗം ചേരുന്നത്. രാഹുൽ ഗാന്ധിയും കേരളത്തിൽ നിന്നെത്തുന്ന കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും. ഒരാഴ്ചക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനാണ് ശ്രമം. എഐസിസി നേതാക്കൾ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഇന്ന് കൂടിയാലോചനകൾ നടത്തും. മുഖ്യമന്ത്രി സ്ഥാനത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. ഘടകകക്ഷികളെ കൂടെ
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകില്ല
തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിൻ്റെ വന്‍ പരാജയത്തിന് ശേഷം മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകില്ലെന്ന് സൂചന. ഉത്തരവാദിത്തവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മാറി നില്‍ക്കുമെന്നാണ് സൂചന. കേന്ദ്ര കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തെ കുറിച്ച് ധാരണയുണ്ടാകും. സജി ചെറിയാനും പി എ മുഹമ്മദ് റിയാസുമാണ് സെക്രട്ടേറിയറ്റില്‍ നിന്ന് വിജയിച്ച മറ്റ് അംഗങ്ങള്‍. സിപിഐ നേതാവ് കെ രാജന്‍
അഭിനയം നിർത്തി; സ്റ്റേജ് ഷോകളും ചെയ്യില്ല: രമേഷ് പിഷാരടി
നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ വിജയത്തിന് പിന്നാലെ അഭിനയം നിർത്തിയെന്ന് നടൻ രമേഷ് പിഷാരടി. രാഷ്ട്രീയ പോരാട്ടം നടന്ന പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി യുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനെതിരെ 62,199 വോട്ടുകൾ നേടി 13147 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പിഷാരടി ജയിച്ചത്. ഇനി സ്റ്റേജ് ഷോകളും ചെയ്യില്ലെന്നും 5 വർഷം പാലക്കാടിനുവേണ്ടി മാത്രമാണ് ജീവിതമെന്നും പിഷാരടി പറഞ്ഞു. ഒരു മാധ്യമത്തോടായിരുന്നു പിഷാരടിയുടെ പ്രതികരണം. നടനായ പിഷാരടിയെ നിങ്ങൾ ജയിപ്പിക്കേണ്ടെന്നും
രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ ഉടന്‍ ട്രാക്കിലേക്ക്, പരീക്ഷണ ഓട്ടം വിജയകരം
രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ പുറത്തിറങ്ങി. ഹരിയാനയിലെ ജിന്ദ് – സോനിപത്ത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ഹരിയാനയിലെ ജിന്ദ് ജംഗ്ഷനില്‍ ട്രെയിനിന്റെ പ്രാഥമിക പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഡീസല്‍ ഉപയോഗിച്ച് ഓടുന്ന ട്രെയിനുകള്‍ക്കു പകരമായി മലിനീകരണം തീരെയില്ലാത്ത യാത്രാസംവിധാനമാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്. വെള്ളയും നീലയും കലര്‍ന്ന ആകര്‍ഷകമായ നിറത്തിലാണു ട്രെയിന്‍ രൂപകല്പന ചെയ്തിരിക്കുന്നത്. 2070ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന
കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു
സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു. കനത്ത ചൂടിന് ആശ്വാസമായി രാത്രികാലങ്ങളിൽ മഴ ലഭിക്കുന്നത് ജനങ്ങൾക്ക് ആശ്വാസകരമാണ്. ഇന്നും വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ തൃശൂർ മലപ്പുറം
നടൻ സന്തോഷ് നായർ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്
സിനിമ സീരിയൽ നടൻ സന്തോഷ് നായർ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു. പത്തനംതിട്ട ഏനാത്ത് വച്ചായിരുന്നു അപകടം. നടൻ സഞ്ചരിച്ച കാറും വാനും കൂട്ടിയിടിക്കുകയായിരുന്നു. ചികിത്‌സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരപരിക്കുണ്ട്. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയും. സന്തോഷാണ് വാഹനം ഓടിച്ചത്. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സന്തോഷ് നായർ തിരുവനന്തപുരം സ്വദേശിയാണ്. സഹനടനായും
കെ എ൯ എസ് എസ് വിമാനപുര കരയോഗം വാർഷിക കുടുംബസംഗമം സംഘടിപ്പിച്ചു
കർണാടക നായർ സർവീസ് സൊസൈറ്റി വിമാനപുര കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം ‘വിമാനപുര പൂരം 2026’ കുന്ദലഹള്ളിയിലുള്ള സി എം ആർ ഐ ടി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പ്രശസ്ത സിനിമ നടനും പ്രൊഡ്യൂസറുമായ സെവൻരാജ്, കെ എൻ എസ്സ് എസ്സ് ചെയർമാൻ ആർ.മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി. വി.നാരായണൻ, ട്രഷറർ എൻ.വിജയകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് മെറിറ്റ് അവാർഡ് വിതരണവും
പാലിയേറ്റീവ് സേവനം കരുണയുടെ ഏറ്റവും ഉയർന്ന രൂപം: ജയന്തി രാജൻ
ഓൾ ഇന്ത്യ കെഎംസിസി-എസ്ടിസി എച്ച് ബംഗളൂരു പാലിയേറ്റീവ് ഹോം കെയർ മാസാന്ത കൺവെൻഷൻ ഇന്നലെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി ഓഡിറ്റോറിയത്തിൽ നടന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നാഷണൽ സെക്രട്ടറിയും പൂക്കോയ തങ്ങൾ ഹോസ്പിസ് കേരള സംസ്ഥാന സമിതി അംഗവുമായ ജയന്തി രാജൻ ഉദ്ഘാടനം ചെയ്തു. ജീവിതത്തിൻ്റെ അവസാന ഘട്ടങ്ങളിൽ മനുഷ്യരെ സ്നേഹത്താലും പരിചരണത്താലും ചുറ്റിപ്പറ്റുക എന്നത് ഒരു സേവനമാത്രമല്ല, അത് നമ്മുടെ സാമൂഹിക ബാധ്യതയാണ് എന്ന്