രാ​ജ​സ്ഥാ​നി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് വ​യ​സു​കാ​രി മ​രി​ച്ചു. മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥിനി റി​ങ്കു ഭീ​ലാ​ണ് മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പത്ത് നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ഒ​രു കൂ​ട്ടം തെ​രു​വു​നാ​യ്ക്ക​ൾ ചേ​ർ​ന്ന് റി​ങ്കു​വി​നെ ആ​ക്ര​മി​ച്ച​ത്.

നാ​യ്ക്ക​ൾ റി​ങ്കു​വിൻ്റെ ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക​ടി​ച്ചു ​കീ​റി. കുട്ടിയുടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വി​വ​ര​മ​റി​ഞ്ഞ് ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചി​ക്കു​ക​യും ഒ​രു ല​ക്ഷം രൂ​പ നൽകു​ക​യും ചെ​യ്തു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Posts