പുതുച്ചേരിയിൽ എൻ.രംഗസ്വാമി മുഖ്യമന്ത്രിയാകും
പുതുച്ചേരിയിൽ എൻ. രംഗസ്വാമി മുഖ്യമന്ത്രിയാകും. 30 അംഗ നിയമസഭയിൽ എൻആർ കോൺഗ്രസ്-ബിജെപി സഖ്യത്തിന് 16 സീറ്റുണ്ട്. ബിജെപി നാലിടത്തു വിജയിച്ചു. തട്ടാൻചാവടി, മംഗലം സീറ്റുകളിൽ മത്സരിച്ച രംഗസ്വാമി രണ്ടിടത്തും വിജയിച്ചു. മുഖ്യ പ്രതിപക്ഷ സഖ്യമായ കോൺഗ്രസ് വെറും ഒരു സീറ്റിൽ മാത്രമാണു വിജയിച്ചത്. അഞ്ചു സീറ്റ് നേടിയ ഡിഎംകെയാണ് പ്രതിപക്ഷത്തു പിടിച്ചുനിന്നത്. നടൻ വിജയിന്റെ ടിവികെ പുതുച്ചേരിയിൽ രണ്ടു സീറ്റ് നേടി സാന്നിധ്യമറിയിച്ചു. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ കേരളത്തിലെ മാഹി
പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കി കോൺഗ്രസ് ഹൈക്കമാൻഡ്
കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. എംഎൽഎയുടെയും എംപിമാരുടേയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് നിയോഗിച്ചേക്കും. എല്ലാ റിപ്പോർട്ടുകളും വിലയിരുത്തിയ ശേഷം രാഹുൽ ഗാന്ധിയാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. കോൺഗ്രസിന് തനിച്ച് 63 സീറ്റുകൾ ഉള്ളതിനാൽ ഘടകകക്ഷികളുടെ നിലപാടിന് വഴങ്ങണമെന്ന
കർണാടകത്തിൽ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വിജയം
കർണാടകത്തിൽ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വിജയം. രണ്ട് മണ്ഡലങ്ങളും കോൺഗ്രസ് നിലനിർത്തുകയായിരുന്നു. ദാവണഗെരെ സൗത്ത്, ബാഗൽകോട്ട്, മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പു നടന്നത്. ദാവണഗെരെ സൗത്ത് കോൺഗ്രസിന് നിലനിർത്താനായെങ്കിലും ഭൂരിപക്ഷം അഞ്ചിലൊന്നായി ചുരുങ്ങി. കോൺഗ്രസിൻ്റെ സമർഥ് ശാമനൂർ മല്ലികാർജുന 5,708 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി.യുടെ ശ്രീനിവാസ ടി. ദാസകാരിയപ്പയെ പരാജയപ്പെടുത്തിയത്. ബാഗൽകോട്ട് കോൺഗ്രസിൻ്റെ ഉമേഷ് മേട്ടി 22,332 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിർത്തിയത്. എച്ച്.വൈ.മേട്ടിയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 98,919 വോട്ട്
ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരനായ മലയാളി യുവാവിന് ദാരുണാന്ത്യം
ബിഎംടിസി ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരനായ മലയാളി യുവാവിന് ദാരുണാന്ത്യം. ജാലഹള്ളിയിൽ വച്ചായിരുന്നു സംഭവം. കൂത്തുപറമ്പ് കണ്ണവം സ്വദേശി മുഹമ്മദ് അസദുൽ ഇർഫാനാണു (24) മരിച്ചത്. ഇന്നലെയായിരുന്നു അപകടം. ദാസറഹള്ളി ടോപ്മാർട്ട് സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. പിതാവ്: മുഹമ്മദ് അലി.മാതാവ്: നസീറ.സഹോദരൻ: ഫയാസ്. മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്കു കൊണ്ടുപോയി.
കർണാടക ചിത്രകലാ പരിഷത്തിൽ ദേശീയ ചിത്ര പ്രദർശനം നാളെ വൈകിട്ട് 5ന്
കർണാടക ചിത്രകലാ പരിഷത്തിൽ ദേശീയ ചിത്ര പ്രദർശനം നാളെ വൈകിട്ട് 5ന് ആരംഭിക്കും. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള 150 കലാകാരൻമാർ പങ്കെടുക്കും. 10നു സമാപിക്കും. പ്രദർശനത്തിൻ്റെ ഭാഗമായി ശിൽപശാല, സെമിനാറുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ബംഗാളിൽ ഉടൻ അധികാരമേൽക്കാൻ ബിജെപി
ബംഗാളിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഉടൻ അധികാരമേൽക്കാൻ ബിജെപി നീക്കം. രവീന്ദ്രനാഥ ടാഗോറിൻ്റെ ജന്മദിനമായ മെയ് 9-ന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. തൃണമൂൽ കോൺഗ്രസിന് ഇരട്ടി പ്രഹരമേകിക്കൊണ്ട് മുഖ്യമന്ത്രി മമത ബാനർജി സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ പരാജയപ്പെട്ടു. ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് മമതയെ അവരുടെ സ്വന്തം കോട്ടയിൽ തകർത്തുവിട്ടത്. 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ സുവേന്ദുവിന് മുൻതൂക്കം
തമിഴ്‌നാട്ടിൽ സർക്കാരുണ്ടാക്കാനുള്ള ചർച്ചകൾ തുടങ്ങി വിജയ്; ചെറുകക്ഷികളെ ഒപ്പം നിർത്തും
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. തമിഴക വെട്രി കഴകം സർക്കാരുണ്ടാക്കാനുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ അവശ്യമാണ്. ഈ സംഖ്യയിലേക്ക് എത്താൻ 11 സീറ്റുകളുടെ കുറവാണ് ടിവികെയ്ക്കുള്ളത്. ഈ സാഹചര്യത്തിൽ സ്വതന്ത്രരെയും ചെറുകക്ഷികളെയും ഒപ്പം നിർത്താനാണ് വിജയിന്റെ നീക്കം. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് വിജയിച്ച സിപിഎം നേതൃത്വത്തെ വിജയ് നേരിട്ട്
പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിനെ ഞെട്ടിച്ച് മമത ബാനർജിയുടെ തോൽവി
പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിനെ ഞെട്ടിച്ച് മമത ബാനർജിയുടെ തോൽവി. ബി ജെ പിയിലെ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. 10105 വോട്ടുകൾക്കാണ് മമതയുടെ തോൽവി. അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി, 2026-ൽ ആ ചരിത്രം ആവർത്തിച്ചിരിക്കുകയാണ്. നന്ദിഗ്രാമിലല്ല, മറിച്ച് മമതയുടെ സ്വന്തം കോട്ടയായ കൊൽക്കത്തയിലെ ഭവാനിപൂരിലാണ് ഇത്തവണ സുവേന്ദു വിജയിച്ചത്. തൻ്റെ മുൻ നേതാവായ മമതയെ അവരുടെ സുരക്ഷിത താവളത്തിൽ ചെന്ന്
‘കേരളം, ബംഗാൾ എന്നിവിടങ്ങളിൽ ജനം സർക്കാരിനെ തള്ളിയത് വിഭജന രാഷ്ട്രീയം കാരണം’ ; ഇത് ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി. ബംഗാളിലെ, അസമിലെ, കേരളത്തിലെ, പുതുച്ചേരിയുടെ, തമിഴ്നാടിൻ്റെ ജനങ്ങളെ നമിക്കുന്നുവെന്നും മോദി പറഞ്ഞു. ഇത് ചരിത്ര ദിനമെന്നും വർഷങ്ങളായി നീണ്ട സാധനയിലൂടെ ലഭിച്ച സിദ്ധിയെന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ മുഖങ്ങളിലെ പ്രസന്നത രാജ്യ വ്യാപകമായി താൻ ബിജെപി പ്രവർത്തകരിൽ കാണുന്നു. ഇത് രാജ്യത്തിൻ്റെ മികച്ച ഭാവിക്കായുള്ള പ്രഖ്യാപനമാണ്. മികച്ച രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ്. ബിജെപി പ്രവർത്തകർ
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു
തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു. പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് ലോക്ഭവനിൽ എത്തിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കർ അദ്ദേഹത്തിൻ്റെ രാജി സ്വീകരിച്ചു. ഇതിനുശേഷം മുഖ്യമന്ത്രിയുമായി ഗവർണർ ഫോണിൽ സംസാരിച്ചു. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റെടുക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി യുഡിഎഫ് മൂന്നാം ഊഴമെന്ന എൽഡിഎഫ് പ്രതീക്ഷ ഫലിച്ചില്ല. എൻഡിഎ ചരിത്രത്തിൽ ആദ്യമായി