ബിഎംടിസി ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരനായ മലയാളി യുവാവിന് ദാരുണാന്ത്യം. ജാലഹള്ളിയിൽ വച്ചായിരുന്നു സംഭവം. കൂത്തുപറമ്പ് കണ്ണവം സ്വദേശി മുഹമ്മദ് അസദുൽ ഇർഫാനാണു (24) മരിച്ചത്. ഇന്നലെയായിരുന്നു അപകടം. ദാസറഹള്ളി ടോപ്മാർട്ട് സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു.

പിതാവ്: മുഹമ്മദ് അലി.
മാതാവ്: നസീറ.
സഹോദരൻ: ഫയാസ്.

മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്കു കൊണ്ടുപോയി.

Related Posts