പുതുച്ചേരിയിൽ എൻ. രംഗസ്വാമി മുഖ്യമന്ത്രിയാകും. 30 അംഗ നിയമസഭയിൽ എൻആർ കോൺഗ്രസ്-ബിജെപി സഖ്യത്തിന് 16 സീറ്റുണ്ട്. ബിജെപി നാലിടത്തു വിജയിച്ചു. തട്ടാൻചാവടി, മംഗലം സീറ്റുകളിൽ മത്സരിച്ച രംഗസ്വാമി രണ്ടിടത്തും വിജയിച്ചു.
മുഖ്യ പ്രതിപക്ഷ സഖ്യമായ കോൺഗ്രസ് വെറും ഒരു സീറ്റിൽ മാത്രമാണു വിജയിച്ചത്. അഞ്ചു സീറ്റ് നേടിയ ഡിഎംകെയാണ് പ്രതിപക്ഷത്തു പിടിച്ചുനിന്നത്. നടൻ വിജയിന്റെ ടിവികെ പുതുച്ചേരിയിൽ രണ്ടു സീറ്റ് നേടി സാന്നിധ്യമറിയിച്ചു. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ കേരളത്തിലെ മാഹി സീറ്റിൽ ഇടത് സ്വതന്ത്രൻ അഡ്വ. ടി. അശോക് കുമാർ 1115 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.