മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താനുള്ള നിര്‍ണായക തെളിവുകള്‍ ഡിജിസിഎക്ക് ലഭിച്ചു. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അപകടസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഡിജിസിഎ ബ്ലാക്ക് ബോക്സ് ഏറ്റെടുത്ത് വിശദമായ പരിശോധനയ്ക്കായി അയക്കും.
ലാന്‍ഡിംഗിനിടെയുണ്ടായ മോശം കാലാവസ്ഥയാണോ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് ഇതിലൂടെ സ്ഥിരീകരിക്കാന്‍ സാധിക്കും. അപകടസമയത്തെ വിമാനത്തിന്റെ എന്‍ജിന്റെ പ്രവര്‍ത്തനം, വേഗത, ഉയരം, പൈലറ്റുമാരുടെ സംഭാഷണം എന്നിവ ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ വ്യക്തമാകും.