അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി. ബംഗാളിലെ, അസമിലെ, കേരളത്തിലെ, പുതുച്ചേരിയുടെ, തമിഴ്നാടിൻ്റെ ജനങ്ങളെ നമിക്കുന്നുവെന്നും മോദി പറഞ്ഞു. ഇത് ചരിത്ര ദിനമെന്നും വർഷങ്ങളായി നീണ്ട സാധനയിലൂടെ ലഭിച്ച സിദ്ധിയെന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ മുഖങ്ങളിലെ പ്രസന്നത രാജ്യ വ്യാപകമായി താൻ ബിജെപി പ്രവർത്തകരിൽ കാണുന്നു. ഇത് രാജ്യത്തിൻ്റെ മികച്ച ഭാവിക്കായുള്ള പ്രഖ്യാപനമാണ്. മികച്ച രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ്. ബിജെപി പ്രവർത്തകർ ചരിത്രമെഴുതിയെന്നും മോദി കൂട്ടിച്ചേർത്തു. നിതിൻ നവീൻ്റെ സ്ഥാനാലബ്ധിക്ക് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ പശ്ചാത്തലത്തിൽ നിതിൻ നവീനിനേയും മോദി അഭിനന്ദിച്ചു.

ജയപരാജയങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഈ അഞ്ച് സംസ്ഥാനങ്ങളിലെ ജനങ്ങൾ ഇന്ത്യ എന്തുകൊണ്ട് ജനാധിപത്യത്തിൻ്റെ അമ്മ എന്ന് തെളിയിച്ചു. ഇത് നമ്മുടെ സംസ്കാരം എന്ന് തെളിയിച്ചു. ഭരണഘടന കൂടിയാണ് വിജയിച്ചത്. 93 % പോളിങ് എന്നത് ചരിത്രപരമാണ്. കേരളത്തിൽ അടക്കം പുതിയ റെക്കോഡ് ഇട്ടു. വനിതാ പ്രാതിനിധ്യം കൂടിയെന്നും പറഞ്ഞ മോദി തെരഞ്ഞെടുപ്പ് കമ്മീഷനേയും അഭിനന്ദിച്ചു

Related Posts