സഞ്ജു സാംസണ്‍ നിറഞ്ഞാടിയ മത്സരത്തിൽ ചെന്നൈയ്ക്ക് ഡൽഹി ക്യാപിറ്റലിനെതിരെ തകര്‍പ്പന്‍ ജയം. 52 പന്തില്‍ 87 റണ്‍സെടുത്ത സഞ്ജു ഇന്നിങ്‌സില്‍ ആറുസിക്‌സും ഏഴ് ഫോറും നേടി. കാര്‍ത്തിക് ശര്‍മ നേടിയത് 41 റണ്‍സ് നേടി. ഉര്‍വില്‍ പട്ടേൽ 17 റണ്‍സെടുത്തു. കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ തിളങ്ങിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് ആറു റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

നേരത്തെ, ബാറ്റ് ചെയ്‌ത ഡൽഹി ക്യാപിറ്റൽ 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി 155 റണ്‍സ് മാത്രമാണ് എടുത്തത്. ചെന്നൈ ബൗളര്‍മാര്‍ക്ക് മുന്നില്‍ പലപ്പോഴും ഡല്‍ഹി ബാറ്റര്‍മാര്‍ക്ക് പിടിച്ചുനിൽക്കാനായില്ല. ട്രിസ്റ്റന്‍ സ്റ്റബ്‌സും സമീര്‍ റിസ് വിയുമാണ് രക്ഷകരായത്. 31 പന്തില്‍ 38 റണ്‍സ് എടുത്താണ് സ്റ്റബ്‌സ് ടീമിനെ മുന്നോട്ട് നയിച്ചത്. റിസ് വി 24 പന്തില്‍ 40 റണ്‍സുമായി തിളങ്ങി. അശുതോഷ് ശര്‍മയും അഞ്ചു പന്തില്‍ 14 റണ്‍സെടുത്തു.

Related Posts