ഇത് ലാലേട്ടൻ്റെ അടുത്ത ബ്ലോക്ക് ബസ്റ്റർ; മികച്ച പ്രതികരണങ്ങൾ നേടി ദൃശ്യം 3
മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ദൃശ്യം 3 ഇപ്പോഴിതാ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് എങ്ങും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മോഹൻലാലിൻ്റെ പിറന്നാളിന് ഇതിനേക്കാൾ മികച്ച ഒരു സമ്മാനം ലഭിക്കാൻ ഇല്ലെന്നാണ് മലയാളി പ്രേക്ഷകർ പറയുന്നത്. പ്രേക്ഷകനെ ഞെട്ടിക്കുന്ന സസ്പെൻസുകൾ കൊണ്ട് സമ്പന്നമാണ് ദൃശ്യം 3 എന്നാണ് അഭിപ്രായം. മോഹൻലാലിൻ്റെ അടുത്ത ബ്ലോക്ക് ബസ്റ്റർ ചിത്രമാകും ദൃശ്യം 3 എന്നാണ് പറയപ്പെടുന്നത്. സിനിമയിലെ എല്ലാ കഥാപത്രങ്ങളുടെയും പ്രകടനം മികച്ചതാണെന്നാണ്
പേരാമ്പ്രയിൽ കാർ കത്തി യുവതി മരിച്ച സംഭവം; ജീവനൊടുക്കിയതെന്ന നിഗമനത്തിൽ പൊലീസ്
കോഴിക്കോട് പേരാമ്പ്രയിൽ കാർ കത്തി യുവതി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ്. സോനയുടെ മരണത്തിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് കണ്ടെത്തി. രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. കാർ കത്തിയത് ഷോർട് സർട്ട്ക്യൂട്ട് മൂലമല്ലെന്നു കണ്ടെത്തിയതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പെട്രോൾ വാങ്ങിയ വിവരം വ്യക്തമായത്. മരണത്തിന് മുമ്പും താൻ അനുഭവിച്ച പീഡനങ്ങൾ സഹോദരിയോട് സോന പറഞ്ഞിരുന്നു. ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം
ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിൻ്റെ വാൽഭാഗം റൺവേയിലിടിച്ചു: ഒഴിവായത് വൻ ദുരന്തം
ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിൻ്റെ വാൽഭാഗം ലാൻഡിംഗിനിടെ റൺവേയിലിടിച്ചു. എയർ ഇന്ത്യയുടെ AI2651 വിമാനത്തിനാണ് അപകടത്തിൽപെട്ടത്. വിമാനം സുരക്ഷിതമായി റൺവേയിൽ ഇറക്കാനും യാത്രക്കാരെയും ജീവനക്കാരെയും പുറത്തെത്തിക്കാനും സാധിച്ചു.അപകട കാരണം കണ്ടെത്താനായി വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എയർ ഇന്ത്യ വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. മറ്റൊരു വിമാനം പറന്നുയരുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന വായുചലന വ്യതിയാനം കാരണമാണ് ഈ അപകടം സംഭവിച്ചതെന്നാണ് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാൻ വെടിയേറ്റു മരിച്ചു
പുൽവാമ ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാനെ (അർജമന്ദ് ഗുൽസാർ ദാർ) പാക് അധീന കശ്‌മീരിൽ അജ്ഞാതർ വെടിവെച്ചു കൊന്നു. മുസാഫറബാദിൽ വെച്ചാണ് ഇയാൾക്ക് നേരെ ആക്രമണമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്. 2019ലെ പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ഹംസ ബുർഹാന് നേരെ അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ശരീരത്തിൽ ഒന്നിലധികം വെടിയുണ്ടകളേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. കാഷ്‌മീരിലേക്ക് ആയുധങ്ങളും ഫണ്ടും എത്തിക്കുന്നതിലും ഇയാൾക്ക്
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച സംഭവം അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെട്ടു. ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പടെ അഞ്ച് പ്രതികള്‍ക്കാണ് കഴിഞ്ഞ ദിവസം പരോള്‍ ലഭിച്ചത്. പരോള്‍ നൽകിയത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. എല്‍ഡിഎഫ്
നദിക്കരയിൽ കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണം; യുവാവിനായി തിരച്ചിൽ
ഉത്തർപ്രദേശിലെ സരയൂയിൽ കുളിക്കുന്നതിനിടെ യുവാവിനെ മുതല ആക്രമിച്ച് നദിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. നോയിഡ സ്വദേശിയായ ദീപക് ശർമയെയാണ് കാണാതായത്. ഭാര്യാമാതാവായ ഊർമിള ദേവിയുടെ മരണത്തെത്തുടർന്ന് ദീപക് ശർമ, ഗോണ്ട ജില്ലയിലെ ഉമ്രി ഗ്രാമത്തിലേക്ക് പോയിരുന്നു.നദീതീരത്ത് ചിതയൊരുക്കാൻ കുഴിയെടുക്കാൻ സഹായിച്ച ശേഷം ദീപക് ശർമ കുളിക്കാനായി നദിയിലിറങ്ങി. പെട്ടെന്ന് ഒരു മുതല അദ്ദേഹത്തിന്റെ തലയിൽ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. നദിയിലിറങ്ങരുതെന്ന് ദീപക് ശർമയോട് പലരും ഉപദേശിച്ചിരുന്നുവെന്നും അദ്ദേഹം അത് അവഗണിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷിയായ
എ സി മൊയ്തീൻ എൽഡിഎഫിൻ്റെ സ്പീക്കർ സ്ഥാനാർത്ഥി
പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ സ്ഥാനത്തേക്ക് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.സി. മൊയ്തീൻ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. നാളെയാണ് പുതിയ സഭയുടെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. യുഡിഎഫ് (UDF) തങ്ങളുടെ സ്പീക്കർ സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്മാനെയും രംഗത്തിറക്കും. ബിജെപിയിൽ നിന്ന് ചാത്തന്നൂർ എംഎൽഎ ഗോപകുമാറും സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ നാളത്തെ തിരഞ്ഞെടുപ്പ് ത്രികോണ മത്സരത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
സഞ്ജു സാംസണെ ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് തഴഞ്ഞതിനെതിരെ കടുത്ത ആരോപണങ്ങളുമായി ഗവാസ്കർ
മലയാളി സൂപ്പർ താരം സഞ്ജു സാംസണെ ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് തഴഞ്ഞതിനെതിരെ കടുത്ത ആരോപണങ്ങളുമായി ഗവാസ്കർ. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനും നായകൻ ശുഭ്മൻ ഗില്ലിനും സഞ്ജുവിനോട് അസൂയയാണെന്ന തരത്തിലുള്ള ഗവാസ്കറുടെ സ്ഫോടനാത്മകമായ പ്രസ്താവന ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. സഞ്ജു സാംസണെ ഏകദിന ടീമിൽ നിന്ന് പുറത്താക്കിയ സെലക്ടർമാരുടെ തീരുമാനത്തെ പൂർണ്ണമായും തെറ്റായ നീക്കമെന്നാണ് ഗവാസ്കർ വിശേഷിപ്പിച്ചത്. ‘ഏകദിന ടീമിൽ സഞ്ജു സാംസൺ തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന് കേട്ടപ്പോൾ
ആലിംഗന വിവാദത്തിൽ ഖേദപ്രകടനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്
ആലിംഗന വിവാദത്തിൽ ഖേദപ്രകടനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. തെരഞ്ഞെടുപ്പ് വിജയലഹരിയിൽ പരിസരബോധം മറന്നാണ് മാധ്യമപ്രവർത്തകർക്കും ക്യാമറകൾക്കും മുന്നിൽ വെച്ച് ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അനൗചിത്യം ഉണ്ടായിട്ടുണ്ടെങ്കിൽ പൊതുസമൂഹം ക്ഷമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനിടെ ഇന്ദിരാഭവനിലെത്തിയ വനിതാ എംഎൽഎമാരെ ഉൾപ്പെടെ ചെറിയാൻ ഫിലിപ്പ് കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ
പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കമായി
പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒമ്പതിന് അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാണ് സത്യപ്രതിജ്ഞ. എൽഡിഎഫ് എംഎൽഎമാർ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഫിഷറീസ്, സാമൂഹികനീതി മന്ത്രിയും കളമശേരി നിയമസഭാംഗവുമായ വി ഇ അബ്ദുൾ ഗഫൂർ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. നാളെ രാവിലെ സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് സ്പീക്കറായി കോൺഗ്രസ് നിശ്ചയിച്ചിട്ടുള്ളത്. ചാത്തന്നൂരിൽ നിന്ന് വിജയിച്ച ബി ബി ഗോപകുമാറാണ് ബിജെപി സ്ഥാനാർത്ഥി.