ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിൻ്റെ വാൽഭാഗം ലാൻഡിംഗിനിടെ റൺവേയിലിടിച്ചു. എയർ ഇന്ത്യയുടെ AI2651 വിമാനത്തിനാണ് അപകടത്തിൽപെട്ടത്. വിമാനം സുരക്ഷിതമായി റൺവേയിൽ ഇറക്കാനും യാത്രക്കാരെയും ജീവനക്കാരെയും പുറത്തെത്തിക്കാനും സാധിച്ചു.അപകട കാരണം കണ്ടെത്താനായി വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എയർ ഇന്ത്യ വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
മറ്റൊരു വിമാനം പറന്നുയരുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന വായുചലന വ്യതിയാനം കാരണമാണ് ഈ അപകടം സംഭവിച്ചതെന്നാണ് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. പൈലറ്റ് ആദ്യ ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ച് വിമാനം വീണ്ടും മുകളിലേക്ക് ഉയർത്തുകയും രണ്ടാമത്തെ ശ്രമത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു.