പുൽവാമ ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാനെ (അർജമന്ദ് ഗുൽസാർ ദാർ) പാക് അധീന കശ്‌മീരിൽ അജ്ഞാതർ വെടിവെച്ചു കൊന്നു. മുസാഫറബാദിൽ വെച്ചാണ് ഇയാൾക്ക് നേരെ ആക്രമണമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്. 2019ലെ പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ഹംസ ബുർഹാന് നേരെ അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ശരീരത്തിൽ ഒന്നിലധികം വെടിയുണ്ടകളേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.

കാഷ്‌മീരിലേക്ക് ആയുധങ്ങളും ഫണ്ടും എത്തിക്കുന്നതിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു. സോഷ്യൽ മീഡിയ വഴി കാഷ്മീരിലെ യുവാക്കളെ സ്വാധീനിച്ച് തീവ്രവാദത്തിലേക്ക് ആകർഷിക്കുന്ന ‘ഡിജിറ്റൽ റാഡിക്കലൈസേഷൻ’ രീതിയുടെ പ്രധാന തലവനായിരുന്നു ഇയാൾ.
ജമ്മു കാഷ്‌മീരിലെ പുൽവാമ സ്വദേശിയായ ഇയാൾ ഏഴ് വർഷം മുൻപാണ് ഉന്നത പഠനത്തിനെന്ന വ്യാജേന നിയമപരമായ രേഖകളോടെ പാകിസ്‌താനിലേക്ക് കടന്നത്. ‘ഡോക്ടർ’ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഇയാൾ നിരോധിത ഭീകരസംഘടനയായ ‘അൽ ബദറു’മായി ചേർന്ന് പ്രവർത്തിക്കുകയും പിന്നീട് അതിൻ്റെ കമാൻഡർ പദവിയിലേക്ക് ഉയരുകയുമായിരുന്നു. കാ​ഷ്മീ​രി​ലെ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ലെ പ​ങ്കും മു​ൻ​നി​ർ​ത്തി 2022-ൽ ​ഇ​ന്ത്യ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​യാ​ളെ യു​എ​പി​എ നി​യ​മ​പ്ര​കാ​രം ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Related Posts