കോഴിക്കോട് പേരാമ്പ്രയിൽ കാർ കത്തി യുവതി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ്. സോനയുടെ മരണത്തിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് കണ്ടെത്തി. രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. കാർ കത്തിയത് ഷോർട് സർട്ട്ക്യൂട്ട് മൂലമല്ലെന്നു കണ്ടെത്തിയതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പെട്രോൾ വാങ്ങിയ വിവരം വ്യക്തമായത്.

മരണത്തിന് മുമ്പും താൻ അനുഭവിച്ച പീഡനങ്ങൾ സഹോദരിയോട് സോന പറഞ്ഞിരുന്നു. ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയിൽ എത്തിയ സോന കന്നാസിൽ പെട്രോൾ വാങ്ങുകയായിരുന്നു. രജിൻലാലിനൊപ്പം വീട്ടിലേക്ക് പോകുന്നവഴി കയ്യിൽ കരുതിയിരുന്ന പെട്രോളിൽ സോന തീയിട്ടതാകാമെന്ന നിഗമത്തിലാണ് പൊലീസ്.

Related Posts