രമാ പിഷാരടിയുടെ കഥാസമാഹാരം ‘ലാപാജെരിയ’യുടെ ചർച്ചയും നാടകാവതരണവും മെയ് 31ന്
സഹിതം കൂട്ടായ്‌മയും, ലോക് ഡൗൺ ആർട്ട് വർക്സും, ബാംഗ്ളൂർ കവിക്കൂട്ടവും സംയുക്തമായി നടത്തുന്ന കഥായാനം പരിപാടി മെയ് 31ന് 10.00 മുതൽ 2 മണിവരെ ഇന്ദിരാനഗർ റോട്ടറിൽ വച്ച് നടക്കും. കഥായാനം പരിപാടിയിൽ ബാംഗ്ളൂരിലെ എഴുത്തുകാരിയായ രമാ പ്രസന്ന പിഷാരടിയുടെ ‘ലാപാജെരിയ’ എന്ന കഥാസമാഹാരത്തിൻ്റെ നാടകാവതരണവും, പുസ്തകചർച്ചയും നടക്കും. കൂടാതെ ഓഎൻവി സ്മൃതിസമർപ്പണമായി കവിയരങ്ങും ഉണ്ടായിരിക്കും. ‘ലാപാജെരിയ’ എന്ന കഥാസമാഹാരത്തിലെ നാല് കഥകൾ കോർത്തിണക്കി അനിൽ തിരുമംഗലം സംവിധാനം ചെയ്ത്
കുന്ദലഹള്ളി കേരളസമാജം ചെറുകഥാ മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു
മലയാള സാഹിത്യ നഭസ്സിൽ നിന്ന് അകാലത്തിൽ പൊഴിഞ്ഞു പോയ ചെറുകഥാകൃത്ത് കുമാരി ഇ പി സുഷമയുടെ സ്മരണാർത്ഥം, കുന്ദലഹള്ളി കേരളസമാജം, ബാംഗ്ലൂർ മലയാളികൾക്കായി ചെറുകഥ രചനാമത്സരം സംഘടിപ്പിക്കുന്നു. സ്വന്തം സൃഷ്ടികൾ മാത്രമായിരിക്കണം മത്സരത്തിന് സമർപ്പിക്കേണ്ടത്. മുൻപ് പ്രസിദ്ധീകരിച്ചതോ ഏതെങ്കിലും മത്സരത്തിന് സമർപ്പിച്ചതോ ആയ സൃഷ്ടികൾ അയക്കരുത്. എട്ട് പേജിൽ കവിയാത്ത മലയാളത്തിലുള്ള രചനകൾ ജൂലൈ 15നകം താഴെ പറയുന്ന മേൽവിലാസത്തിലോ ഇമെയിൽ വിലാസത്തിലോ അയക്കേണ്ടതാണ്. ഒന്നാം സ്ഥാനം നേടുന്ന കഥയ്ക്ക്
കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ഇന്ന് വൈകിട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ട് നാലിന് ഡൽഹിയിലെ ‘സേവാ തീർഥ്’ ഹാളിൽ വച്ചാണ് യോഗം. അഞ്ച് വിദേശ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി തിരിച്ചെത്തിയ ഉടനെയാണ് നടപടി. എല്ലാ കേന്ദ്ര കാബിനറ്റ് മന്ത്രിമാരോടും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരോടും സംസ്ഥാന ചുമതലയുള്ള മന്ത്രിമാരോടും ഡൽഹിയിൽ തുടരാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധവും അത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ ഉണ്ടാക്കാവുന്ന ആഘാതങ്ങളുമാണ് യോഗത്തിലെ
സിൽവർ ലൈൻ പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ സമയബന്ധമായി മാറ്റി തുടങ്ങുമെന്ന് റവന്യൂമന്ത്രി
സിൽവർ ലൈൻ പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ സമയബന്ധമായി മാറ്റി തുടങ്ങുമെന്ന് റവന്യൂമന്ത്രി എപി അനിൽകുമാർ പറഞ്ഞു. മഞ്ഞക്കുറ്റികൾ കാരണം ഭൂമി പണയപ്പെടുത്താനോ വിൽക്കാനോ കഴിയാതെ കുരുങ്ങിയ കുടുംബങ്ങൾക്ക് ഇതോടെ ആശ്വാസമാവുകയാണ്. സിൽവർ ലൈൻ പൂർണമായി റദ്ദാക്കിയ യുഡിഎഫ് സർക്കാർ സമരക്കാർക്കെതിരെയുളള കേസുകളും പിൻവലിക്കുമെന്ന് അറിയിച്ചു. വിജ്ഞാപനം റദ്ദാക്കിയെന്ന് ഭൂഉടമകളെ അറിയിക്കുമെന്നും എല്ലാവർക്കും പട്ടയം എന്നതാണ് സർക്കാർ നയമെന്നും എപി അനിൽ കുമാർ പറഞ്ഞു. പദ്ധതി റദ്ദാക്കിയെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി വിഡി
ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി; ബത്തേരി സ്വദേശിക്കെതിരെ കേസ്
ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി. ബെംഗളൂരുവിലെ ഒരു കഫെയിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്ന യുവതി സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിക്കപ്പെത്.ഈ മാസം 12ന് പീഡനം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ലെന്നാണ് കോട്ടയം സ്വദേശിയായ 20കാരി ആരോപിക്കുന്നത്. പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. ഡിസിപിക്ക്
മുംബൈ ഇന്ത്യൻസിനെ തോൽപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേഓഫ് സാധ്യത നിലനിർത്തി
മുംബൈ ഇന്ത്യൻസിനെ നാല് വിക്കറ്റിന് തോൽപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേഓഫ് സാധ്യത നിലനിർത്തി. മുംബൈ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി കൊൽക്കത്ത മറികടക്കുകയായിരുന്നു. 45 റൺസ് നേടിയ മനീഷ് പാണ്ഡേയാണ് കൊൽക്കത്ത നിരയിലെ ടോപ് സ്കോറർ. നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്ത സുനിൽ നരേയ്ൻ്റെ ബൗളിങ് പ്രകടനം കൊൽക്കത്തയുടെ വിജയത്തിൽ നിർണായകമായി. മുംബൈ ഇന്ത്യൻസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ
‘വിഷാദ വർഷങ്ങൾ’ പുസ്തകപ്രകാശനം ജൂൺ 7ന്
നാസർ നീലസാന്ദ്രയുടെ 60 കവിതകൾ അടങ്ങിയ ‘വിഷാദ വർഷങ്ങൾ’ എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം ജൂൺ 7ന് ഇന്ദിരാനഗർ റോട്ടറി ക്ലബ്ബിൽ നടക്കും. ബെംഗളൂരു സഹൃദയവേദി സംഘടിപ്പിക്കുന്ന പരിപാടി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി ഉദ്‌ഘാടനം ചെയ്യും. എ ഐ കെ എം സി സി ജനറൽ സെക്രട്ടറി എം കെ നൗഷാദ് മുഖ്യാതിഥിയാവും. രമ പ്രസന്ന പിഷാരടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ കെ
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ തെക്കൻ-മധ്യ കേരളത്തിലെ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. മഴയ്‌ക്കൊപ്പം തന്നെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ
പോലീസ് നടത്തിയ ലഹരിവേട്ടയിൽ 35 കോടി രൂപ വിലമതിക്കുന്ന എം.ഡി.എം.എ. പിടിച്ചെടുത്തു
ബാംഗ്ലൂരിൽ സിറ്റി പോലീസ് നടത്തിയ ലഹരിവേട്ടയിൽ 35 കോടി രൂപ വിലമതിക്കുന്ന എം.ഡി.എം.എ. പിടിച്ചെടുത്തു. അന്താരാഷ്ട്ര ലഹരിക്കടത്തുസംഘത്തിൽപ്പെട്ട മൂന്ന് വിദേശികളടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ബെംഗളൂരു സ്വദേശി മുഹമ്മദ് മൻസൂർ (30), ദക്ഷിണ കന്നഡ സ്വദേശി അബ്ദുൾ സമദ് (38), ഡൽഹി സ്വദേശികളായ റീന യാദവ് (50), ദേബാശിഷ് ബാനർജി (66), ധീരജ് (30), ടാൻസാനിയയിൽനിന്നുള്ള മാഗ്രറ്റ് ലിജിനികോ, ഒബിയനുജു സെനഗൽ സ്വദേശി ഡാൻഫാ ജെറാൽഡ് എന്നിവരാണ് പിടിയിലായത്.
സ്ത്രീധന പീഡനത്തെത്തുടർന്ന് ബെല്ലാരിയിൽ യുവതി ജീവനൊടുക്കിയ സംഭവം; വെറ്ററിനറി ഡോക്‌ടറും അമ്മയും അറസ്റ്റിൽ
സ്ത്രീധന പീഡനത്തെത്തുടർന്ന് കർണാടകയിലെ ബെല്ലാരിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വെറ്ററിനറി ഡോക്‌ടറും അമ്മയും പോലീസ് അറസ്റ്റിൽ. കാംപ്ലി പട്ടണത്തിലെ ഐശ്വര്യ (24) യാണ് വീട്ടിൽ തൂങ്ങി മരിച്ചത്. സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവിൻ്റെയും ഭർത്തൃമാതാവിൻ്റെയും നിരന്തരമായ മാനസിക പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്. ഐശ്വര്യയുടെ ഭർത്താവ് പ്രദീപ് കുമാർ, മാതാവ് എന്നിവരാണ് അറസ്റ്റിലായത്. പ്രദീപ് കുമാർ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടറാണ്. വിവാഹം കഴിഞ്ഞനാൾ മുതൽ പ്രദീപിൻ്റെ അമ്മ സ്ത്രീധനത്തിൻ്റെ പേരിൽ