സഹിതം കൂട്ടായ്മയും, ലോക് ഡൗൺ ആർട്ട് വർക്സും, ബാംഗ്ളൂർ കവിക്കൂട്ടവും സംയുക്തമായി നടത്തുന്ന കഥായാനം പരിപാടി മെയ് 31ന് 10.00 മുതൽ 2 മണിവരെ ഇന്ദിരാനഗർ റോട്ടറിൽ വച്ച് നടക്കും. കഥായാനം പരിപാടിയിൽ ബാംഗ്ളൂരിലെ എഴുത്തുകാരിയായ രമാ പ്രസന്ന പിഷാരടിയുടെ ‘ലാപാജെരിയ’ എന്ന കഥാസമാഹാരത്തിൻ്റെ നാടകാവതരണവും, പുസ്തകചർച്ചയും നടക്കും. കൂടാതെ ഓഎൻവി സ്മൃതിസമർപ്പണമായി കവിയരങ്ങും ഉണ്ടായിരിക്കും.
‘ലാപാജെരിയ’ എന്ന കഥാസമാഹാരത്തിലെ നാല് കഥകൾ കോർത്തിണക്കി അനിൽ തിരുമംഗലം സംവിധാനം ചെയ്ത് ലോക് ഡൗൺ ആർട്ട് വർക്സ് അവതരിപ്പിക്കുന്ന കോപ്പിഹ്യു എന്ന നാടകത്തിൽ ബിഷ്ണു, കല്യാണി മേനോൻ, റെജി മംഗലത്ത്, റിത്വിക് സുജയൻ, രേതദ്വയ ശശികുമാർ എന്നിവർ പങ്കെടുക്കും. മനോജ് പിഷാരടി ആശംസ അർപ്പിക്കും.
ബാംഗ്ളൂർ റൈറ്റേഴ്സ് ഫോറം സെക്രട്ടറി ശാന്തകുമാർ സ്വാഗതവും അനീസ് സി സി ഒ അതിഥിപരിചയയും നടത്തും. ബാംഗ്ളൂരിലെ മുതിർന്ന എഴുത്തുകാരായ കെ കവിതയെയും, വി ആർ ഹർഷനെയും ചടങ്ങിൽ ആദരിക്കും. ബാംഗ്ളൂരിലെ സാംസ്കാരിക പ്രവർത്തകനും, എഴുത്തുകാരനുമായ കെ ആർ കിഷോർ പുസ്തകചർച്ച ഉദ്ഘാടനം ചെയ്യും.
ബാംഗ്ളൂരിലെ എഴുത്തുകാരായ കെ ടി ബ്രിജി, നവീൻ.എസ്, ഡോ.പ്രേംരാജ് കെ.കെ, വല്ലാപ്പുഴ ചന്ദ്രശേഖരൻ, ഡോ.എം.എൻ.ആർ നായർ എന്നിവർ കഥാസ്വാദനത്തിൽ പങ്കെടുക്കും. ബാംഗ്ളൂരിലെ സാംസ്കാരിക/സാഹിത്യരംഗത്ത് സ്ഥിരസാന്നിദ്ധ്യമായ കെ.എൻ.ലത, എസ്.കെ.നായർ, ലാലി രംഗനാഥൻ, ശ്രീലതാ മധു പയ്യന്നൂർ, മുഹമ്മദ് കുനിങ്ങാട്, ജെസ്സി ജോൺ എന്നിവർ ആശംസകളർപ്പിക്കും.
മലയാളം മിഷൻ കോർഡിനേറ്ററായ മീര നാരായണൻ രചയിതാവുമായുള്ള മറുമൊഴിയ്ക്ക് നേതൃത്വം നൽകും. കവിയരങ്ങിൽ ബാംഗ്ളൂരിലെ പ്രശസ്ത കവികളായ ഡോ ടി പി വിനോദ്, ഇന്ദിരാബാലൻ, ഡോ കെ കെ സുധ, സിന കെ എസ്, ബിന്ദു പി മേനോൻ, വിന്നി ഗംഗാധരൻ, നീതു കുറ്റിമാക്കൽ എന്നിവർ പങ്കെടുക്കും
കവിയരങ്ങിൽ അനിൽ മിത്രാനന്ദപുരം സ്വാഗതവും, രമാപിഷാരടി നന്ദിപ്രകാശനവും നിർവ്വഹിക്കും.
ബാംഗ്ളൂർ സാഹിത്യ, സാംസ്കാരിക രംഗത്തെ സഹൃദയസമൂഹം പരിപാടിയിൽ പങ്കെടുക്കും.