പ്രോഗ്രസീവ് ആർട്സ് & കൾച്ചറൽ അസോസിയേഷൻ്റെ ഓണാഘോഷം എസ്ആർ വിശ്വനാഥ് എംഎൽഎ, ഷിബു മുഹമ്മദ് പി.സി.പി. ഒ. റെയിൽ വീൽ ഫാക്ടറി, പ്രസിഡന്റ് ബി ജയകുമാർ, സെക്രട്ടറി ജോജു വർഗീസ്, സ്ത്രീ സാഹിതി സാരഥികൾ രജനി ജയപ്രകാശ്,ലാലി ജോജു, സീതാരാമൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

അസോസിയേഷൻസ് സ്ത്രീ സാഹിതി, നക്ഷത്രക്കൂട്ടം എന്നീ ഗ്രൂപ്പുകളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും എംഎൽഎ വിശ്വനാഥ് നിർവഹിച്ചു. പൂക്കളം മത്സരത്തിൽ ഷാജി & ടീം വൈറ്റ്ഫീൽഡ്, ഗിരീഷ് & ടീം യലഹങ്ക, അജേഷ് & ടീം യളഹങ്ക എന്നി ടീമുകൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. വിവിധ ഏജ് ഗ്രൂപ്പിലുള്ള കുട്ടികളുടെ ഡ്രോയിങ് മത്സരവും ഉണ്ടായിരുന്നു. ഒറ്റപ്പാലം ടീം അവതരിപ്പിച്ച വർണ്ണോത്സവം എന്ന മെഗാഷോയും അരങ്ങേറി. രാത്രി 9 മണിയോടുകൂടി ആഘോഷങ്ങൾക്ക് തിരശ്ശീല വീണു.

Related Posts