കർണാടകയിൽ ജാതി സർവേക്കായി പോയ അധ്യാപികയ്ക്ക്ക് ഹൃദയാഘാതം സംഭവിച്ചു. അനേക്കൽ താലൂക്കിലെ ബൊമ്മസാന്ദ്രയിലേക്ക് പോയ സ്കൂൾ അധ്യാപിക യശോദയാണ് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണത്. നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന്, അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു.
ബൊമ്മസാന്ദ്രയിലെ ഒരു സർക്കാർ സ്കൂളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയായി ജോലി ചെയ്യുന്ന യശോദ ബൊമ്മസാന്ദ്രയിലെ സെൻസസിൻ്റെ ചുമതല വഹിച്ചിരുന്നു. സർവേയുടെ ഫലമായി വീടുകൾ കയറി ജോലി ചെയ്തിരുന്ന അധ്യാപികയ്ക്ക് കടുത്ത സമ്മർദ്ദം മൂലമാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് റിപോർട്ടുകൾ.