കേരളസമാജം ബാംഗ്ലൂർ  നോർത്ത് വെസ്റ്റ് പഴയതും പുതിയതുമായ സിനിമാഗാനങ്ങൾ, നാടക ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീതപരിപാടിയായ ”ഗാനതരംഗിണി” മാർച്ച് 29ന് നടക്കും.

ടി.ദാസറഹള്ളി പൈപ്പ്ലൈൻ റോഡിനുസമീപം സന്തോഷ് നഗറിൽ സെക്കൻഡ് ക്രോസിലുള്ള സമാജം കെട്ടിടത്തിലെ എം.എ.കരിം ഹാളിൽ വൈകിട്ട് 4 മണിക്ക് സമാജം പ്രസിഡണ്ട് ആർ. മുരളീധർ ഉദ്‌ഘാടനം ചെയ്യും. സമാജം സെക്രട്ടറി അജിത് കുമാർ നായർ, ചെയർമാൻ വി.കെ.വിജയൻ, കൺവീനർ കവിരാജ് എന്നിവർ നേതൃത്വം നൽകും. ബാംഗളൂരിലെ പ്രമുഖ ഗായകരും സമാജം ഗായകരും ചേർന്നാണ് ഗാനതരംഗിണി അവതരിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 99800 47007, 98441 09558, 94482 66690

Related Posts