യു​ദ്ധം പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും വേ​ഗം അ​വ​സാ​നി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​നി ഇറാന് അ​വ​ർ​ക്ക് യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​രി​ക്കാ​നോ ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ നി​ർ​മി​ക്കാ​നോ ക​ഴി​യി​ല്ലെ​ന്നും ഇ​റാ​നി​ലെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളും മി​സൈ​ൽ നി​ർ​മാ​ണ ശാ​ല​ക​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ത്തുവെന്നും നെ​ത​ന്യാ​ഹു വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ട്രം​പു​മാ​യി ഭി​ന്ന​ത​യി​ല്ല. യു​ദ്ധം ഉ​ട​ൻ അ​വ​സാ​നി​ക്കും. കൃ​ത്യ​മാ​യ സ​മ​യം ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ലെ​ങ്കി​ലും ഇ​റാ​ന്‍റെ പ​ക്ക​ൽ ഇ​നി ആ​ണ​വാ​യു​ധ ഭീ​ഷ​ണി​യോ മി​സൈ​ൽ ക​രു​ത്തോ അ​വ​ശേ​ഷി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ട്രം​പ് സ്വ​ന്ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന നേ​താ​വാ​ണെ​ന്നും സൗ​ത്ത് പാ​ർ​സ് ഗ്യാ​സ് ഫീ​ൽ​ഡി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രാ​യേ​ൽ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് നീ​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ഇ​സ്രാ​യേ​ൽ അ​മേ​രി​ക്ക​യെ യു​ദ്ധ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു എ​ന്ന വാ​ർ​ത്ത​ക​ൾ നെ​ത​ന്യാ​ഹു ത​ള്ളി. ട്രം​പി​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന പ്ര​കാ​രം തു​ട​ർആ​ക്ര​മ​ണ​ങ്ങ​ൾ ഇ​പ്പോ​ൾ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​റാ​നി​ൽ പു​തി​യ ഭ​ര​ണം വ​രു​മ്പോ​ൾ ഹി​സ്ബു​ള്ള​യു​ടെ അ​ന്ത്യ​വും സംഭവിക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Posts