പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് ഡ​ൽ​ഹി​യി​ലെ ‘സേ​വാ തീ​ർ​ഥ്’ ഹാ​ളി​ൽ വ​ച്ചാ​ണ് യോ​ഗം. അ​ഞ്ച് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി പ്രധാനമന്ത്രി തി​രി​ച്ചെ​ത്തി​യ ഉ​ട​നെ​യാ​ണ് ന​ട​പ​ടി. എ​ല്ലാ കേ​ന്ദ്ര കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രോ​ടും സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി​മാ​രോ​ടും സം​സ്ഥാ​ന ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​രോ​ടും ഡൽഹിയി​ൽ തു​ട​രാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​വും അ​ത് ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ ഉ​ണ്ടാ​ക്കാ​വു​ന്ന ആ​ഘാ​ത​ങ്ങ​ളു​മാ​ണ് യോ​ഗ​ത്തി​ലെ പ്ര​ധാ​ന അ​ജ​ണ്ട​യെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ആ​ഗോ​ള വി​പ​ണി​യി​ലെ എ​ണ്ണ​വി​ല വ​ർ​ധ​ന, ഇ​ന്ധ​ന വി​ത​ര​ണ ശൃം​ഖ​ല​യി​ലു​ണ്ടാ​യ ത​ട​സ​ങ്ങ​ൾ, വി​പ​ണി​യി​ലെ പ​ണ​പ്പെ​രു​പ്പം എ​ന്നി​വ​യെ​ല്ലാം സ​ർ​ക്കാ​ർ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാണു​ന്ന​ത്.

Related Posts