എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 29ന് നയപ്രഖ്യാപന പ്രസംഗം
പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 9 മണിക്ക് പ്രോ ടെം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കുക. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. 29നാണ് നയപ്രഖ്യാപന പ്രസംഗം.
പെട്രോൾ, ഡീസൽ വിലവർധന; മെട്രോ തീവണ്ടികളിൽ തത്കാലം നിരക്ക് വർദ്ധിപ്പിക്കില്ല
പെട്രോൾ, ഡീസൽ വിലവർധനയുടെ പശ്ചാത്തലത്തിൽ മെട്രോ തീവണ്ടികളിൽ തത്കാലം നിരക്ക് ഉയർത്തേണ്ടതില്ലെന്നാണ് ബി.എം.ആർ.സി.എൽ. ബോർഡ് യോഗത്തിൻ്റെ തീരുമാനം.ഫെബ്രുവരിയിൽ നിരക്കുവർധന വരുത്താൻ നിശ്ചയിച്ചിരുന്നതാണെങ്കിലും വ്യാപക പ്രതിഷേധത്തെത്തുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. ബോർഡ് യോഗത്തിൽ അവലോകനം ചെയ്‌തതിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു അറിയിച്ചതെങ്കിലും നിരക്കുവർധന വേണ്ടെന്ന് ബോർഡ് യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരിയിൽ അഞ്ച് ശതമാനം നിരക്കുവർധനയാണ് പ്രഖ്യാപിച്ചിരുന്നത്. ഇതുപ്രകാരം കുറഞ്ഞനിരക്ക് 10 രൂപയിൽനിന്ന് 11 രൂപയായും കൂടിയനിരക്ക് 90 രൂപയിൽനിന്ന് 95 രൂപയുമായി വർധിക്കുകയായിരുന്നു.
മലയാള മാദ്ധ്യമരംഗത്തെ കാരണവന്മാരിൽ ഒരാളായ കെ.ജി പരമേശ്വരൻ നായർ അന്തരിച്ചു
മലയാള മാദ്ധ്യമരംഗത്തെ കാരണവന്മാരിൽ ഒരാളായ കെ.ജി പരമേശ്വരൻ നായർ അന്തരിച്ചു. 94 വയസ്സായിരുന്നു. കേരള കൗമുദിയുടെ സ്പെഷ്യൽ കറസ്പോണ്ടൻ്റായി 1998 ൽ വിരമിച്ച അദ്ദേഹം തിരുവനന്തപുരം തൃക്കണ്ണാപുരത്ത് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. രാഷ്‌ട്രപതിയുടെ ഉൾപ്പെടെ പുരസ്‌കാരം നേടിയ പരമേശ്വരൻ നായർ കേരള നിയമസഭാ നടപടികൾ ഏറ്റവും കൂടുതൽ കാലം റിപ്പോർട്ട് ചെയ്ത് വസ്തുനിഷ്ഠ റിപ്പോർട്ടിങ്ങിനുള്ള പട്ടം താണുപിള്ള സ്മാരക പുരസ്കാരം, സമഗ്രസംഭാവനയ്ക്കുള്ള തിരുവനന്തപുരം സ്വദേശാഭിമാനി സ്മാരകസമിതിയുടെ പ്രത്യേകപുരസ്കാരം, രാഷ്ട്രീയ റിപ്പോർട്ടിങ്ങിനുള്ള
തമിഴ്നാട് രാഷ്ട്രീയത്തിൽ 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് സംസ്ഥാന ഭരണത്തിന്റെ ഭാഗമാകുന്നു
തമിഴ്നാട് രാഷ്ട്രീയത്തിൽ 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് സംസ്ഥാന ഭരണത്തിന്റെ ഭാഗമാകുന്നു. മുഖ്യമന്ത്രി വിജയ്യുടെ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. അഡ്വ. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. “നീണ്ട 59 വർഷത്തെ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്നത്. ഇത് ചരിത്രപരമായ
വെള്ളാപ്പള്ളിക്കെതിരെ യു. പ്രതിഭ; നിയമനടപടിക്ക് പാർട്ടിയോട് അനുമതി തേടി
വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടി യു പ്രതിഭ. മാധ്യമങ്ങളിലൂടെ മകനെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ പറഞ്ഞു. വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്ക് അനുമതി നൽകണമെന്ന് ജില്ലാ കമ്മറ്റിയിൽ യു പ്രതിഭ ആവശ്യപ്പെട്ടു. പ്രതിഭയുടെ ആവശ്യത്തിന് ജില്ല നേതൃത്വം അനുമതി നൽകിയിട്ടില്ല എന്നാണറിയുന്നത്. പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ
യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കേരളത്തിൻ്റെ ധനസ്ഥിതി മെച്ചമാണെന്നതിൻ്റെ തെളിവ്: കെ എൻ ബാലഗോപാൽ
പുതിയ സർക്കാരിൻ്റെ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കേരളത്തിൻ്റെ ധനസ്ഥിതി മെച്ചമാണെന്നതിൻ്റെ തെളിവാണെന്ന് കെ എൻ ബാലഗോപാൽ. ഖജനാവ് കാലിയാണെന്ന് പറഞ്ഞവരാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതെന്ന് കെ എൻ ബാലഗോപാൽ മാധ്യങ്ങളോട് പ്രതികരിച്ചു. ആശാ വർക്കർമാർക്ക് 3000 പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. പക്ഷേ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 21,000 നൽകുമെന്ന് പറഞ്ഞത് നടപ്പാക്കിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉൾപ്പടെയുള്ള എൽഡിഎഫ് നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ
അച്ഛന്റെ പേര് പറഞ്ഞ വിവാദത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി ശ്രീകുമാരൻ തമ്പി
സത്യപ്രതിജ്ഞാ വേളയിൽ മുഖ്യമന്ത്രി തന്റെ പിതാവിന്റെ പൂർണമായ പേര് പറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ വി.ഡി. സതീശന് പൂർണ പിന്തുണയുമായി പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീകുമാരൻ തമ്പി. സ്വന്തം പിതാവിന്റെ പേരിൽ അഭിമാനിക്കുന്ന ഒരു മകന്റെ കടമയാണ് വി.ഡി. സതീശൻ നിർവഹിച്ചതെന്ന് ശ്രീകുമാരൻ തമ്പി സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പിതാവ് വടശ്ശേരിൽ ദാമോദര മേനോൻ, അമ്മ വിലാസിനി അമ്മ എന്നിവരെക്കുറിച്ചുള്ള ഓർമ്മകൾ ശ്രീകുമാരൻ തമ്പി തന്റെ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, കാലവർഷം അടുത്ത ചൊവ്വാഴ്ചയോടെ കേരളത്തില്‍ പ്രവേശിക്കാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം സംഭവിക്കാമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന്
വാരാണസിയിലും അയോധ്യയിലുമടക്കം 18 നഗരങ്ങളിൽ വാട്ടർ മെട്രോ
കൊച്ചിയിലെ വിജയത്തിന് പിന്നാലെ രാജ്യത്തെ 18 നഗരങ്ങളിലേക്ക് കൂടി വാട്ടർ മെട്രോ സർവ്വീസ് വ്യാപിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത-ജലപാത മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിൻ്റെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്. ഘട്ടം ഘട്ടമായായിരിക്കും പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ ഗുവാഹത്തി, ശ്രീനഗർ, പാറ്റ്ന, വാരണസി, അയോദ്ധ്യ, പ്രയാഗ്‌രാജ് എന്നീ നഗരങ്ങളിലാണ് വാട്ടർ
മോഹൻലാൽ – സിബി മലയിൽ – ലോഹിതദാസ് കൂട്ടുകെട്ടിൻ്റെ ‘കിരീടം’ റീ-റിലീസിന്
കിരീടം എന്ന സിനിമയിലെ മോഹൻലാൽ അഭിനയിച്ച സേതുമാധവൻ എന്ന കഥാപാത്രം ഇന്നും മലയാളികൾ നെഞ്ചേറ്റുന്ന സിനിമയാണ്. മോഹന്‍ലാലിൻ്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങിലൊന്നായിരുന്നു സേതുമാധവന്‍. മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടിയ ചിത്രമാണ് ലോഹിതദാസ്–സിബി മലയിൽ ടീമിൻ്റെ 1989ൽ പുറത്തിറങ്ങിയ ‘കിരീടം’. കൃപാ ഫിലിംസിൻ്റെ ബാനറില്‍ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേര്‍ന്നാണ് കിരീടം നിർമിച്ചത്. ചിത്രം റിലീസ് ചെയ്തിട്ട് 36 വർഷങ്ങൾ പിന്നിടുന്നു. കിരീടം ഡോൾബി