സ​ത്യ​പ്ര​തി​ജ്ഞാ വേ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി ത​ന്‍റെ പി​താ​വി​ന്‍റെ പൂ​ർ​ണ​മാ​യ പേ​ര് പ​റ​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ൽ വി.​ഡി. സ​തീ​ശ​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​കൻ ശ്രീ​കു​മാ​ര​ൻ ത​മ്പി. സ്വ​ന്തം പി​താ​വി​ന്‍റെ പേ​രി​ൽ അ​ഭി​മാ​നി​ക്കു​ന്ന ഒ​രു മ​ക​ന്‍റെ ക​ട​മ​യാ​ണ് വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ച​തെ​ന്ന് ശ്രീ​കു​മാ​ര​ൻ ത​മ്പി സോ​ഷ്യ​ൽ മീ​ഡി​യ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ പി​താ​വ് വ​ട​ശ്ശേ​രി​ൽ ദാ​മോ​ദ​ര മേ​നോ​ൻ, അ​മ്മ വി​ലാ​സി​നി അ​മ്മ എ​ന്നി​വ​രെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ്മ​കൾ ശ്രീ​കു​മാ​ര​ൻ ത​മ്പി ത​ന്‍റെ കു​റി​പ്പി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. വി.​ഡി. സ​തീ​ശ​ൻ എ​ഴു​തി ഡി.​സി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച “ആ​ദം നീ ​എ​വി​ടെ​യാ​കു​ന്നു?” എ​ന്ന പു​സ്ത​ക​ത്തെ​ക്കു​റി​ച്ചും ശ്രീ​കു​മാ​ര​ൻ ത​മ്പി ത​ന്‍റെ കു​റി​പ്പി​ൽ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

അ​ച്ഛ​ന്‍റെ പേ​ര് വ്യ​ക്ത​മാ​ക്കാ​നാ​ണ് താ​ൻ ​പേ​ര് വാ​യി​ച്ച​തെ​ന്നും ആ ​സ​മ​യ​ത്ത് അ​മ്മ​യെ​യാ​ണ് മ​ന​സി​ൽ ഓ​ർ​ത്ത​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞി​രു​ന്നു. മാ​താ​പി​താ​ക്ക​ളു​ടെ പേ​ര് പ​റ​യു​ന്ന​ത് ത​നി​ക്ക് സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മാ​ണെ​ന്നും സാ​ഹ​ച​ര്യം അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ൽ അ​മ്മ​യു​ടെ പേ​രും താ​ൻ പ​റ​യു​മാ​യി​രു​ന്നു​വെ​ന്നും, അദ്ദേഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ താ​ൻ ജാ​തി​പ്പേ​ര് ഉ​പ​യോ​ഗി​ച്ചു എ​ന്ന ത​ര​ത്തി​ൽ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളോ​ട് ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വൈ​കാ​രി​ക​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്.

Related Posts