ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ര​യൂയി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നെ മു​ത​ല ആ​ക്ര​മി​ച്ച് ന​ദി​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി. നോ​യി​ഡ സ്വ​ദേ​ശി​യാ​യ ദീ​പ​ക് ശ​ർ​മ​യെ​യാ​ണ് കാ​ണാ​താ​യ​ത്. ഭാ​ര്യാ​മാ​താ​വാ​യ ഊ​ർ​മി​ള ദേ​വി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ദീ​പ​ക് ശ​ർ​മ, ഗോ​ണ്ട ജി​ല്ല​യി​ലെ ഉ​മ്രി ഗ്രാ​മ​ത്തി​ലേ​ക്ക് പോ​യി​രു​ന്നു.
ന​ദീ​തീ​ര​ത്ത് ചി​ത​യൊ​രു​ക്കാ​ൻ കു​ഴി​യെ​ടു​ക്കാ​ൻ സ​ഹാ​യി​ച്ച ശേ​ഷം ദീ​പ​ക് ശ​ർ​മ കു​ളി​ക്കാ​നാ​യി ന​ദി​യി​ലി​റ​ങ്ങി. പെ​ട്ടെ​ന്ന് ഒ​രു മു​ത​ല അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ൽ ക​ടി​ച്ച് വെ​ള്ള​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ന​ദി​യി​ലി​റ​ങ്ങ​രു​തെ​ന്ന് ദീ​പ​ക് ശ​ർ​മ​യോ​ട് പലരും ഉ​പ​ദേ​ശി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ത് അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ദൃ​ക്‌​സാ​ക്ഷി​യാ​യ രാ​ജേ​ഷ് ശു​ക്ല പ​റ​ഞ്ഞു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഗ്രാ​മീ​ണ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ദീ​പ​ക് ശ​ർ​മ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി. തുടർന്ന് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തി​ര​ച്ചി​ലി​നാ​യി ല​ക്നോ​വി​ൽ നി​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യെ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യി​ട്ടു​ണ്ട്.

Related Posts