മലയാളി സൂപ്പർ താരം സഞ്ജു സാംസണെ ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് തഴഞ്ഞതിനെതിരെ കടുത്ത ആരോപണങ്ങളുമായി ഗവാസ്കർ. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനും നായകൻ ശുഭ്മൻ ഗില്ലിനും സഞ്ജുവിനോട് അസൂയയാണെന്ന തരത്തിലുള്ള ഗവാസ്കറുടെ സ്ഫോടനാത്മകമായ പ്രസ്താവന ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.

സഞ്ജു സാംസണെ ഏകദിന ടീമിൽ നിന്ന് പുറത്താക്കിയ സെലക്ടർമാരുടെ തീരുമാനത്തെ പൂർണ്ണമായും തെറ്റായ നീക്കമെന്നാണ് ഗവാസ്കർ വിശേഷിപ്പിച്ചത്. ‘ഏകദിന ടീമിൽ സഞ്ജു സാംസൺ തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന് കേട്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. നമ്മുടെ അടുത്ത ഏകദിന ലോകകപ്പ് നടക്കാൻ പോകുന്നത് ദക്ഷിണാഫ്രിക്കയിലാണ് എന്നത് സെലക്ടർമാർ മറക്കരുത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ സഞ്ജു ഇതിനകം തന്നെ മൂന്ന് തകർപ്പൻ സെഞ്ചുറികൾ നേടിയിട്ടുള്ള കാര്യവും നമുക്കെല്ലാം നന്നായി അറിയാം. അങ്ങനെയുള്ള ഒരു കളിക്കാരനെയാണ് വരാനിരിക്കുന്ന പരമ്പരയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്നത്.’

ടീം സെലക്ഷന് പിന്നിൽ വ്യക്തിപരമായ താല്പര്യങ്ങളും അസൂയയും ഉണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഗവാസ്കർ ഉന്നയിച്ചിരിക്കുന്നത്. “ഈ കാര്യത്തിൽ സെലക്ടർമാർക്ക് വലിയൊരു തെറ്റ് പറ്റിയിട്ടുണ്ട്. അല്ലെങ്കിൽ ടീം മാനേജ്‌മെന്റിലുള്ള ശുഭ്മൻ ഗില്ലിനെപ്പോലെയോ ഗൗതം ഗംഭീറിനെപ്പോലെയോ ഉള്ള ആർക്കെങ്കിലും സഞ്ജുവിൻ്റെ വിജയങ്ങളോട് കടുത്ത അസൂയ ഉണ്ടാകാം. വരാനിരിക്കുന്ന വർഷങ്ങളിൽ സഞ്ജു സാംസൺ തങ്ങളെക്കാൾ വളരുമെന്നും തങ്ങളുടെ തിളക്കം കെടുത്തുമെന്നും അവർ ഭയപ്പെടുന്നുണ്ടാകാം. അതുകൊണ്ടാണ് അദ്ദേഹത്തെ മനഃപൂർവ്വം ഒതുക്കാൻ നോക്കുന്നത്,” ഗവാസ്കർ കൂട്ടിച്ചേർത്തു.

Related Posts