ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ. സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത സ്വിറ്റ്‌സർലൻഡ് 17-ാം മിനിറ്റിൽ ലീഡെടുത്തു. മുന്നേറ്റ താരം ബ്രീൽ എംബോളോ നേടിയ ഗോളാണ് സ്വിസ് സംഘത്തെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയത്തും മത്സരത്തിൻ്റെ നിയന്ത്രണം സ്വിറ്റ്‌സർലൻഡിനൊപ്പമായിരുന്നു.

എന്നാൽ ഒരു ഗോളിന് പിന്നിലായിട്ടും ഖത്തർ പോരാട്ടവീര്യം കൈവിട്ടില്ല. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ഏഷ്യൻ ചാമ്പ്യന്മാർ തിരിച്ചടിച്ചു. ഇഞ്ചുറി ടൈമിൻ്റെ അഞ്ചാം മിനിറ്റിൽ ഹൊമാം അൽ അമീൻ്റെ ക്രോസിൽ നിന്ന് ബൗലെം ഖൂഖി നേടിയ ഹെഡർ ഗോളാണ് ഖത്തറിന് വിലപ്പെട്ട സമനില സമ്മാനിച്ചത്. ഈ സമനിലയോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഖത്തർ പോയിന്റ് പട്ടികയിൽ ഇടംപിടിച്ചു. 2022 ലോകകപ്പിൽ ആതിഥേയരായിരുന്നിട്ടും ഒരു പോയിന്റ് പോലും നേടാനാകാതിരുന്ന ഖത്തറിന് ഈ നേട്ടം ചരിത്രപരമായ നിമിഷമായി. അതേസമയം ഖത്തർ ടീമിൽ ഇടംപിടിച്ച മലയാളി താരം തഹ്സീൻ കളത്തിലിറങ്ങുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും മത്സരത്തിൽ അവസരം ലഭിച്ചില്ല. സ്വിറ്റ്‌സർലൻഡിനെതിരായ പോരാട്ടത്തിൽ അവസാന വിസിൽ വരെ പൊരുതിയ ഖത്തർ, ലോകകപ്പ് വേദിയിൽ തങ്ങളുടെ വളർച്ചയുടെ സൂചനയാണ് ഈ പ്രകടനത്തിലൂടെ നൽകിയത്.

ഇന്ന് നടന്ന രണ്ടാം പോ​രാ​ട്ട​ത്തി​ൽ മൊ​റോ​ക്കോ​യ്‌​ക്കെ​തി​രെ സ​മ​നി​ല പി​ടി​ച്ച് ബ്ര​സീ​ൽ (1-1). ബ്ര​സീ​ലി​ന്‍റെ സൂ​പ്പ​ർ താ​രം വി​നീ​ഷ്യ​സ് ജൂ​നി​യ​റി​ന്‍റെ ഗോ​ളാ​ണ് കാ​ന​റി​ക​ളെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ച്ച​ത്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്ന മൊ​റോ​ക്കോ 21-ാം മി​നി​റ്റി​ൽ ബ്ര​സീ​ലി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ആ​ദ്യ ഗോ​ൾ നേ​ടി. അ​ലി​സ​ൺ ബെ​ക്ക​റെ മ​റി​ക​ട​ന്ന് ഇ​സ്മാ​യി​ൽ സൈ​ബാ​രി ആ​ണ് മൊ​റോ​യ്ക്ക​ക്കാ​യി വ​ല​കു​ലു​ക്കി​യ​ത്.

മൊ​റോ​ക്കോ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് മു​ന്നി​ൽ ബ്ര​സീ​ൽ പ്ര​തി​രോ​ധം പ​ത​റു​ന്ന​തി​നി​ടെ​യാ​ണ് 32-ാം മി​നി​റ്റി​ൽ വി​നീ​ഷ്യ​സ് ജൂ​നി​യ​റി​ന്‍റെ മാ​സ്മ​രി​ക ഗോ​ൾ. ബോ​ക്സി​നു​ള്ളി​ൽ ല​ഭി​ച്ച പ​ന്ത് അ​തി​മ​നോ​ഹ​ര​മാ​യ ഒ​രു ഫി​നി​ഷിം​ഗി​ലൂ​ടെ താ​രം മൊ​റോ​ക്കോ ഗോ​ൾ​കീ​പ്പ​ർ ബോ​ണോ​യെ കാ​ഴ്ച​ക്കാ​ര​നാ​ക്കി വ​ല​യു​ടെ മു​ക​ളി​ലെ കോ​ണി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​രു ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം (1-1) ആയിരുന്നു. കാ​ർ​ലോ ആ​ൻ​സ​ലോ​ട്ടി​യു​ടെ കീ​ഴി​ലി​റ​ങ്ങു​ന്ന ബ്ര​സീ​ലി​ന് മ​ധ്യ​നി​ര​യി​ലെ പി​ഴ​വു​ക​ൾ ര​ണ്ടാം പ​കു​തി​യി​ൽ തി​രു​ത്തേ​ണ്ട​തു​ണ്ട്.

Related Posts