കര്‍ണാടകയില്‍ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി
കര്‍ണാടകയില്‍ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. കാരക്കണ്ടി പാലത്തിവീട്ടില് ആസിഫിനാണ്(42)ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം സന്ധ്യയോടെ മൈസൂരുവില്‍നിന്ന് ബത്തേരിയിലേക്ക് കാറില്‍ യാത്രചെയ്യുന്നതിനിടെ നഞ്ചന്ഗോഗ് പരിസരത്തുനിന്നാണ് മറ്റൊരു കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. സംഘം പണം ആവശ്യപ്പെട്ട് പലയിടങ്ങളില്‍ എത്തിച്ച് മര്‍ദിച്ചതായി ആസിഫ് പറയുന്നു. കൈവശം പണം ഇല്ലെന്നു മനസിലാക്കിയ സംഘം ആസിഫിനെ ഉള്‍പ്രദേശത്ത് മോചിപ്പിക്കുകയായിരുന്നു. ഫോണും എടിഎം, ക്രെഡിറ്റ് കാര്‍ഡുകളും സംഘം തട്ടിയെടുത്തു. ആസിഫ്
വിഷു ബമ്പർ ഭാഗ്യശാലി ഇതാ; വിഷു ബമ്പർ ശൂരനാട് സ്വദേശി പൊന്നന്
12 കോടി രൂപയുടെ വിഷു ബമ്പർ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. ലോട്ടറി വിൽപ്പന നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നനാണ് ബമ്പർ ലോട്ടറി അടിച്ചത്. അവസാനം രണ്ട് വരുന്ന ടിക്കറ്റാണ് എടുക്കാറെന്നും തന്റെ ഭാഗ്യനമ്പറിന് തന്നെ ബമ്പർ അടിച്ചെന്നും ഭാഗ്യശാലി പറഞ്ഞു. കരുനാഗപ്പള്ളി മണപ്പള്ളിയിലുള്ള അമ്മ ലോട്ടറി ഏജൻസിയിൽ നിന്നാണ് പൊന്നൻ ടിക്കറ്റെടുത്തത്.VB 135452 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മകൻ വിനോദിന് ലോട്ടറി
കെഎസ്‌ആർടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര, അന്തിമ തീരുമാനം തിങ്കളാഴ്ച
കെഎസ്‌ആർടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്രയില്‍ അന്തിമതീരുമാനം തിങ്കളാഴ്ച. അന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടാകുക. വരുമാനപരിധിയും പ്രായപരിധിയും ഇല്ലാതെയാകും സൗജന്യയാത്ര എന്നാണ് സൂചന. കെഎസ്‌ആർടിസിക്ക് നഷ്ടമില്ലാത്ത വിധം സൗജന്യയാത്ര നടപ്പാക്കുമെന്നും പെൻഷൻ ഒന്നാം തീയതി തന്നെ വിതരണം ചെയ്യുമെന്നും ഗതാഗതമന്ത്രി സിപി ജോണ്‍ പറഞ്ഞു പുതിയ സർക്കാരില്‍നിന്ന് സ്ത്രീകള്‍ കാത്തിരിക്കുന്ന പ്രഖ്യാപനമാണ് സൗജന്യയാത്ര. 15 മുതല്‍ ആ ഗ്യാരണ്ടി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. കെഎസ്‌ആർടിസി ഉദ്യോഗസ്ഥർ അന്തിമ ചർച്ചകളിലാണ്. തിങ്കളാഴ്ചത്തെ കാബിനറ്റില്‍ റിപ്പോർട്ട്
‘അമ്മ’യിൽ നിന്ന് രാജിവയ്ക്കാൻ കാരണം ടിനി ടോമും സംഘടനയിലെ ചിലരും: അൻസിബ ഹസ്സൻ
താരസംഘടനയായ ‘അമ്മ’യിൽ നിന്ന് താൻ രാജിവയ്ക്കാൻ കാരണം ടിനി ടോമും സംഘടനയിലെ ചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്നു ടിനി ടോം പറഞ്ഞുപരത്തിയെന്നും ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും അൻസിബ ആരോപിച്ചു. തൻ്റെ പേര് അൻസിബ ഹസ്സൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു ‘എക്സിക്യൂട്ടീവ് അംഗം എനിക്കെതിരെ പൊലീസിൽ വ്യാജ പരാതി നൽകി. അമ്മ പ്രസിഡണ്ടും സെക്രട്ടറിയും കൂടെ നിന്നില്ല. കടുത്ത മാനസിക
വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനം 12 കോടി VB 135452 എന്ന ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിഷു ബമ്പർ നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം VB 135452 നമ്പറിലുള്ള ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ ഒരു കോടി രൂപ VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകളാണ് അർഹമായത്. മൂന്നാം സമ്മാനമായ പത്ത് ലക്ഷം രൂപ ആറ് നമ്പറുകൾക്കാണ് ലഭിച്ചത്. VA 238131, VB 149470, VC
കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
മുഖ്യമന്ത്രി വി.ഡി.സതീശൻ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേരളവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡൽഹിയിലെത്തിയ സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ സന്ദർശിച്ചുകൊണ്ടാണ് കൂടിക്കാഴ്ചകൾക്ക് തുടക്കമിട്ടത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും മുഖ്യമന്ത്രി സന്ദർശിച്ചു. ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ കെപിസിസി പുനഃസംഘടന ഉൾപ്പെടെയുള്ള സുപ്രധാന സംഘടനാ കാര്യങ്ങൾ ചർച്ചയായതായാണ് സൂചന.ഇതിനുശേഷം കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക
മൈസൂർ കേരളസമാജം ‘കുടുംബ സംഗമം 2K26’ ജൂൺ 7ന്
മൈസൂർ കേരളസമാജത്തിന്‍റെ ‘കുടുംബ സംഗമം 2K26’ ജൂണ്‍ 7 ഞായര്‍ വെെകീട്ട് 5 മണി മുതല്‍ രാത്രി 10 വരെ കേരളാ സമാജം കമ്മ്യൂണിറ്റി സെന്‍ററില്‍ വിവിധ പരിപാടികളോടെ നടക്കും. വെെകീട്ട് 5മണിക്ക് കോഴിക്കോട് റെഡ് ഐഡിയാസ് അവതരിപ്പിക്കുന്ന കോമഡിഷോയും കരോക്കെ ഗാനമേളയും ഉണ്ടായിരിക്കും. അതോടൊപ്പം മെെസൂരിലെ പ്രശസ്ത കാറ്റേഴ്സ് ഒരുക്കുന്ന ഏകദേശം നാല്‍പ്പത്തഞ്ചോളം കൊതിയൂറുന്ന വിവിധ വെജ് – നോണ്‍ വെജ് ഭക്ഷണ വിഭവങ്ങൾ ഉണ്ടായിരിക്കും. പ്രവേശനം പാസ്സ്
ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച നിലയിൽ
മലയാളി യുവതിയെയും മകളേയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് സ്വദേശിനി ആർഷ (35) മകൾ റൂഹി(അഞ്ച്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മരണകാരണം വ്യക്തമല്ല. ഏതാനും വർഷമായി ഭർത്താവ് നിഹാലിനൊപ്പം ഷാർജ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. അഴീക്കോട് സ്വദേശി ടി.കെ.പുരുഷോത്തമൻ- ഗീത ദമ്പതികളുടെ മകളാണ് ആർഷ. ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. ആർഷയുടെ സഹോദരി
പതിനേഴുകാരിയായ ബോക്സിങ് താരത്തെ പീഡിപ്പിച്ച ബോക്സിങ് പരിശീലകനെതിരേ പോക്സോ കേസ്
പതിനേഴുകാരിയായ ബോക്സിങ് താരത്തെ പീഡിപ്പിച്ച ബാംഗളൂരിലെ ബോക്സിങ് പരിശീലകനെതിരേ പോക്സോ കേസ്. ബോക്സിങ് മത്സരത്തിനായി ചെന്നൈയിൽ പോയപ്പോൾ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇയാൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ഇയാൾ ഒളിവിലാണ്. പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ബാംഗ്ലൂർ കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ച് പരിശീലകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അനുചിതമായി സ്പർശിച്ചുവെന്നും, 2026 മെയ് 17 ന് ചെന്നൈയിൽ നടന്ന ഒരു മത്സരത്തിനിടെ തൻ്റെസ്വകാര്യ മുറിയിലേക്ക് വിളിപ്പിച്ച് അനുചിതമായി
നഴ്‌സിങ് രംഗത്തെ സേവനങ്ങളെ എന്തുകൊണ്ടാണ് അവശ്യ സർവീസായി പ്രഖ്യാപിക്കാത്തത്: ഹൈക്കോടതി
നഴ്‌സിങ് രംഗത്തെ സേവനങ്ങളെ എന്തുകൊണ്ടാണ് അവശ്യ സർവീസായി പ്രഖ്യാപിക്കാത്തതെന്ന് ഹൈക്കോടതി, സംസ്ഥാന സർക്കാരിനോട്. നഴ്‌സിങ് മേഖലയെ അവശ്യ സർവീസായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നെ നഴ്‌സുമാർക്ക് സമരം ചെയ്യാൻ അവകാശമുണ്ടാകില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ പരാമർശിച്ചു. ആശുപത്രി മാനേജ്‌മെന്റുകൾ ജീവനക്കാർക്ക് മതിയായ ശമ്പളം നൽകുന്നില്ലെന്ന ആരോപണങ്ങളെ കോടതി ന്യായീകരിക്കുന്നില്ല. എന്നാൽ, അതിന്റെ പേരിൽ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുത്തിക്കൊണ്ട് സമരം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ന്യായമായ ശമ്പളം ലഭിക്കുന്നില്ലെങ്കിൽ അതിനായി