പതിനേഴുകാരിയായ ബോക്സിങ് താരത്തെ പീഡിപ്പിച്ച ബാംഗളൂരിലെ ബോക്സിങ് പരിശീലകനെതിരേ പോക്സോ കേസ്. ബോക്സിങ് മത്സരത്തിനായി ചെന്നൈയിൽ പോയപ്പോൾ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇയാൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ഇയാൾ ഒളിവിലാണ്. പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ബാംഗ്ലൂർ കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ച് പരിശീലകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അനുചിതമായി സ്പർശിച്ചുവെന്നും, 2026 മെയ് 17 ന് ചെന്നൈയിൽ നടന്ന ഒരു മത്സരത്തിനിടെ തൻ്റെസ്വകാര്യ മുറിയിലേക്ക് വിളിപ്പിച്ച് അനുചിതമായി സ്പർശിച്ചുവെന്നും, നിർബന്ധിച്ച് ചുംബിച്ചുവെന്നും, വീട്ടുകാരോട് പറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.

മേയ് 17ാം തീയതി ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായി ചെന്നൈയിൽ പോയപ്പോഴായിരുന്നു സംഭവം. ഇയാൾ താമസിക്കുന്ന മുറിയിലേക്ക് പതിനേഴുകാരിയെ വിളിച്ചുവരുത്തി മോശമായി പെരുമാറുകയായിരുന്നു. ഭയം കാരണം പെൺകുട്ടി ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം ശ്രദ്ധയിൽപെട്ട ‘അമ്മ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ബോക്സിങ് പരിശീലകനെതിരേ നേരത്തെയും സമാന രീതിയിലുള്ള പരാതികളുയർന്നിരുന്നു. എന്നാൽ സ്വാധീനം ഉപയോഗിച്ച് കേസുകളിൽ നിന്ന് ഊരിപ്പോയതായും പരാതിയിൽ പറയുന്നു.

Related Posts