മൈസൂർ കേരളസമാജത്തിന്‍റെ ‘കുടുംബ സംഗമം 2K26’ ജൂണ്‍ 7 ഞായര്‍ വെെകീട്ട് 5 മണി മുതല്‍ രാത്രി 10 വരെ കേരളാ സമാജം കമ്മ്യൂണിറ്റി സെന്‍ററില്‍ വിവിധ പരിപാടികളോടെ നടക്കും. വെെകീട്ട് 5മണിക്ക് കോഴിക്കോട് റെഡ് ഐഡിയാസ് അവതരിപ്പിക്കുന്ന കോമഡിഷോയും കരോക്കെ ഗാനമേളയും ഉണ്ടായിരിക്കും. അതോടൊപ്പം മെെസൂരിലെ പ്രശസ്ത കാറ്റേഴ്സ് ഒരുക്കുന്ന ഏകദേശം നാല്‍പ്പത്തഞ്ചോളം കൊതിയൂറുന്ന വിവിധ വെജ് – നോണ്‍ വെജ് ഭക്ഷണ വിഭവങ്ങൾ ഉണ്ടായിരിക്കും.

പ്രവേശനം പാസ്സ് മുഖാന്തിരമായിരിക്കും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് കണ്‍വീനര്‍ ഇക്ബാല്‍ മണലൊടി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 94480 66002, 94480 65903, 98455 24721, 97412 45179

Related Posts