കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂരിന് കീഴിൽ നടന്നു കൊണ്ടിരിക്കുന്ന റിലീഫ് പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ മാതൃക ആണെന്ന് കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ രക്ഷാധികാരിയായ സി കെ നൗഷാദ് ബൊമ്മനഹള്ളി പറഞ്ഞു. ബൊമ്മനഹള്ളി ഏരിയ റമദാൻ ഈദ് കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാംഗ്ലൂരിലും പരിസര പ്രദേശങ്ങളിലുമായി ഈ മാസത്തിൽ വിവിധ ഏരിയകളിലായി മൈനോറിറ്റി കൾച്ചറൽ സെന്ററിന് കീഴിൽ റിലീഫ് പ്രവർത്തനങ്ങൾ സജീവമായി തുടരുകയാണ്. മൈനോരിറ്റി കൾച്ചറൽ സെന്റർ വൈസ് പ്രസിഡണ്ട് നസീർ പി കെ ബൊമ്മനഹള്ളി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഷബീർ ഗ്ലോബൽ മുഖ്യ അതിഥിയായി സംബന്ധിച്ചു. അബ്ദുസമദ് മൗലവി മാണിയൂർ, അഷ്കർ.വി.വി, സലീം.കെ.കെ, ഷാഹിദ് ഐ ബേർഡ്, സലാഹുദ്ധീൻ ബൊമ്മനഹള്ളി, ഇഹ്സാൻ മംഗളൂരു, ബഷീർ കൊടഗ്, ബഷീർ ബച്ചി, മുന്ഫിര് ബൊമ്മനഹള്ളി, തുടങ്ങിയവർ റിലീഫ് വിതരണത്തിന് നേതൃത്വം നൽകി.