കർണാടകയിൽ നീറ്റ് പരീക്ഷ എഴുതിയ 18 വയസുകാരിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കർണാടകയിലെ കലബുറഗിയിൽ നീറ്റ് പരീക്ഷ എഴുതിയ 18 വയസുകാരിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മെയ് 2 ന് നീറ്റ് പരീക്ഷ എഴുതിയ ഭാഗ്യശ്രീ എന്ന വിദ്യാർത്ഥിനി പി.യു.സി പരീക്ഷയിൽ 92 ശതമാനം മാർക്ക് നേടിയിരുന്നു. നീറ്റ് പരീക്ഷ എഴുതിക്കഴിഞ്ഞതിന് പിന്നാലെയാണ് പെൺകുട്ടിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷാ സമ്മർദ്ദമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ മരണത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. പരീക്ഷയ്ക്ക് മുൻപും ശേഷവും പെൺകുട്ടിയുടെ മാനസികാവസ്ഥ
പോലീസുകാരൻ്റെ ഭാര്യയെ കെ.ആർ.പുരയിലെ പോലീസ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി
ബെംഗളൂരു എച്ച്.എ.എൽ. പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ്റെ ഭാര്യയെ കെ.ആർ.പുരയിലെ പോലീസ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി. കോൺസ്റ്റബിളായ രാജേഷ് ആരാധ്യയുടെ ഭാര്യ ലക്ഷ്മിപ്രിയ(26)യെയാണ് പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭർത്താവിൻ്റെയും ഭർതൃവീട്ടുകാരുടെയും ഗാർഹിക-സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്ന് ലക്ഷ്മിപ്രിയയുടെ കുടുംബം ആരോപിച്ചു. യുവതിയുടെ കുടുംബത്തിൻ്റെ പരാതിയിൽ ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കും എതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ലക്ഷ്മിപ്രിയ ഇളയസഹോദരിയുമായി വാട്സാപ്പിൽ സംസാരിക്കുകയും തൻ്റെ
ബാംഗ്ലൂരിൽ നിര്യാതയായി
ബാംഗ്ലൂരിലെ ഫ്രണ്ട്സ് അസോസിയേഷൻ, സി പി എ സി തുടങ്ങിയ സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയായിരുന്ന പി എ രവീന്ദ്രൻ്റെ (ബി ഇ എൽ റിട്ട ഉദ്യോഗസ്ഥൻ) ഭാര്യ മീരാ രവീന്ദ്രൻ നിര്യാതയായി.തൃശ്ശൂർ വലപ്പാട് അരയംപറമ്പിൽ വീട് കുടുംബാംഗമാണ്. ബാംഗ്ലൂർ ഭാരത്നഗരയിൽ (ബി ഇ എൽ ലേഔട്ട്) ആയിരുന്നു താമസം. മക്കൾ: നെഗുൽ, നിതിൻമരുമക്കൾ: ശില്പ, അതുല്യ സംസ്കാരം നാളെ രാവിലെ 11.30ന് സുമനഹള്ളി വൈദ്യുതി ശ്മശാനത്തിൽ.
കര്‍ണാടകയില്‍ എട്ട് പേര് മുങ്ങിമരിച്ചു; രണ്ട് പേരെ കാണാതായി
ഉത്തര കർണാടകയിലെ ഭട്കലിൽ എട്ട് പേര് മുങ്ങിമരിച്ചു. രണ്ട് പേരെ കാണാതായി. ഭട്കലിലെ ബെങ്കിട്ടുപുര പുഴയിലാണ് ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര് മുങ്ങിമരിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.ഇന്ന് രാവിലെ പുഴയില്‍നിന്നും കക്ക വാരാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.ഇവര്‍ കക്ക വാരുന്നതിനിടെ വേലിയേറ്റം ഉണ്ടാകുകയും പുഴയിലെ ജലനിരപ്പ് വേഗം ഉയര്‍ന്നതുമാണ് അപകടത്തിനു കാരണമായത്. ഇവര്‍ പുഴയുടെ ആഴം കൂടിയ ഭാഗത്തായിരുന്നു.കാണാതായവര്‍ക്കായി അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയാണ്.
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലയിൽ യെല്ലോ അലർട്ട്
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. 10 ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ബാധകമാണ്. അടുത്ത അഞ്ചു ദിവസവും മഴ ശക്തമായി തുടരും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഐപിഎല്‍ 2026: ലീഗ് റൗണ്ടിന് ഇന്നു സമാപനം; രാജസ്ഥാന് റോയല്‍സ് ജയിച്ചാല്‍ പ്ലേഓഫില്‍
19-ാം സീസണിലെ ലീഗ് റൗണ്ട് പോരാട്ടം ഇന്നു സമാപിക്കുന്നതോടെ ശേഷിക്കുന്ന ഒരു സ്ഥാനം ആര്‍ക്കെന്നതില്‍ തീരുമാനമാകും. ഇന്നത്തെ ആദ്യപോരാട്ടത്തില്‍ രാജസ്ഥാന് റോയല്‍സ് അഞ്ച് തവണ കപ്പുയര്‍ത്തിയ പാരമ്പര്യമുള്ള മുംബൈ ഇന്ത്യന്‍സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ 3.30നാണ് ഈ മത്സരം. ഇന്നു മുംബൈ ഇന്ത്യന്‍സിനെ കീഴടക്കാന്‍ സാധിച്ചാല്‍ പ്ലേ ഓഫിലെ ശേഷിക്കുന്ന ഒരു സ്ഥാനം രാജസ്ഥാന് റോയല്‍സിനു സ്വന്തമാക്കാം. നിലവില്‍ 13 മത്സരങ്ങളില്‍നിന്ന് 14 പോയിന്റാണ് രാജസ്ഥാന് റോയല്‍സിനുള്ളത്. ജയിച്ചാല്‍
പാക്കിസ്ഥാനിൽ റെയിൽവേ ട്രാക്കിന് സമീപം ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റെയിൽവേ ട്രാക്കിന് സമീപം ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 24 പേർ കൊല്ലപ്പെട്ടതായും 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരിൽ സൈനികരും ഉൾപ്പെടുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ടാണ് സ്ഫോടനം നടന്നതെന്നാണ് സൂചന. ക്വറ്റയിൽനിന്ന് പെഷാവറിലേക്ക് വരികയായിരുന്ന ട്രെയിനിൽ സൈനികരും കുടുംബാംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഈദ് അവധി ആഘോഷിക്കാനായി പോകുമ്പോഴായിരുന്നു
പെരുമണ്ണയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു
പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്കാണ് രോഗബാധ. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ് ഇരുവരും. മലിനമായ ഭക്ഷണവും വെള്ളവും ഒഴുവാക്കാനാണ് നിർദേശം. രോഗവ്യാപനം തടയാൻ പ്രത്യേക നടപടികൾ സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരുമണ്ണ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.
എം.കെ സ്റ്റാലിൻ്റെ കഠിനാധ്വാനം കൊണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്; എന്നാൽ അതിൻ്റെ നന്ദി കാണിക്കാൻ അവർ തയ്യാറായില്ല: ഉദയനിധി സ്റ്റാലിൻ
തമിഴ്നാട്ടിൽ സർക്കാരിനെ കോൺഗ്രസ് പിന്തുണച്ചതിന് പിന്നാലെ, കോൺഗ്രസിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ഡിഎംകെ പ്രവർത്തകരുടെയും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ്റെയും കഠിനാധ്വാനം കൊണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും എന്നാൽ നന്ദി കാണിക്കാൻ അവർ തയ്യാറായില്ലെന്നും ഉദയനിധി പറഞ്ഞു. കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്ന് ചെന്നൈയിൽ നടന്ന പാർട്ടി യോഗത്തിൽ ഉദയനിധി സ്റ്റാലിൻ പറഞ്ഞു. “എം.കെ സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിച്ചാണ്
രക്ഷാപ്രവർത്തനകേസ്; പ്രതികൾ മുൻകൂർ ജാമ്യത്തിന് കോടതിയിൽ
രക്ഷാപ്രവർത്തനകേസിലെ പ്രതികൾ മുൻകൂർ ജാമ്യത്തിന് കോടതിയിൽ. നവകേരള യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പ്രതികൾ അറസ്റ്റ് ഭയന്ന് കോടതിയിലേക്ക്. പ്രതികളായ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവർ മുൻകൂർ ജാമ്യാപേക്ഷയുമായി ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. മറ്റു മൂന്നു പ്രതികൾ നാളെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ എസ്ഐടി ചുമത്തിയേക്കും. അതേസമയം ഗൺമാൻ അടക്കം അഞ്ച് പോലീസുകാരെയും ഉടൻ സസ്പെൻഡ് ചെയ്യുമെന്നും