പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം ഉ​ണ്ടാ​യ ഉ​ഗ്ര സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു. 24 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും 50ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടുകൾ വരുന്നു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ സൈ​നി​ക​രും ഉ​ൾ​പ്പെ​ടു​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. സൈ​നി​ക​ർ സ​ഞ്ച​രി​ച്ച ട്രെ​യി​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

ക്വ​റ്റ​യി​ൽ​നി​ന്ന് പെ​ഷാ​വ​റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ട്രെ​യി​നി​ൽ സൈ​നി​ക​രും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ​ദ് അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ ട്രെ​യി​ൻ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

Related Posts