രക്ഷാപ്രവർത്തനകേസിലെ പ്രതികൾ മുൻകൂർ ജാമ്യത്തിന് കോടതിയിൽ. നവകേരള യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പ്രതികൾ അറസ്റ്റ് ഭയന്ന് കോടതിയിലേക്ക്. പ്രതികളായ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവർ മുൻകൂർ ജാമ്യാപേക്ഷയുമായി ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. മറ്റു മൂന്നു പ്രതികൾ നാളെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ എസ്ഐടി ചുമത്തിയേക്കും. അതേസമയം ഗൺമാൻ അടക്കം അഞ്ച് പോലീസുകാരെയും ഉടൻ സസ്പെൻഡ് ചെയ്യുമെന്നും സൂചനയുണ്ട്.
സ്ഥലത്ത് ലോക്കല്‍ പോലീസ് കുറവായിരുന്നുവെന്നും മുഖ്യമന്ത്രിക്ക് സുരുക്ഷയൊരുക്കുക എന്ന ജോലിയാണ് തങ്ങള്‍ ചെയ്തതെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.