തമിഴ്നാട്ടിൽ സർക്കാരിനെ കോൺഗ്രസ് പിന്തുണച്ചതിന് പിന്നാലെ, കോൺഗ്രസിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ഡിഎംകെ പ്രവർത്തകരുടെയും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ്റെയും കഠിനാധ്വാനം കൊണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും എന്നാൽ നന്ദി കാണിക്കാൻ അവർ തയ്യാറായില്ലെന്നും ഉദയനിധി പറഞ്ഞു. കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്ന് ചെന്നൈയിൽ നടന്ന പാർട്ടി യോഗത്തിൽ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
“എം.കെ സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിച്ചാണ് ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തത്. ഡിഎംകെ പ്രവർത്തകരുടെ അധ്വാനം കൊണ്ടാണ് കോൺഗ്രസിന് അഞ്ച് എംഎൽഎമാരെ വിജയിപ്പിക്കാനായത്. ചില പദവികൾക്ക് വേണ്ടി ഞങ്ങളെ അറിയിക്കുക പോലും ചെയ്യാതെ അവർ ഓടിപ്പോയി. നന്ദിയും മര്യാദയുമില്ലാത്ത കോൺഗ്രസിനെ നമ്മൾ ഇനി ഒരിക്കലും വിശ്വസിക്കരുത്. അവരെ നമ്മുടെ അടുത്തേക്ക് പോലും അടുപ്പിക്കരുത്. തമിഴ്നാട്ടിലെ ജനങ്ങൾ അവർക്ക് ഉടൻ തന്നെ നല്ലൊരു പാഠം പഠിപ്പിക്കും”- ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.