താലൂക്കിലെ ബന്ദിപ്പൂർ കടുവ സംരക്ഷണ വനത്തോട് ചേർന്നുള്ള മുതമല കടുവ സംരക്ഷണ കേന്ദ്ര പരിധിയിലുള്ളഗ്രാമത്തിൽ കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നീലഗിരി ജില്ലയിലെ ഗുഡല്ലൂരിലെ മവനഹല്ല ഗ്രാമത്തിലെ നാഗിയമ്മയാണ് (61) മരിച്ചത്. ഗ്രാമത്തിൽ ആടുകളെ മേയ്ക്കുകയായിരുന്നു നാഗിയമ്മ. ആ സമയത്ത് കടുവ അവരെ ആക്രമിച്ചു എന്നാണ് പറയപ്പെടുന്നത്. ടുവയെ കണ്ടയുടൻ ആളുകൾ ബഹളം വെക്കുകയും കടുവ അടുത്തുള്ള ഒരു ജലാശയത്തിലേക്ക് മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.

കുറച്ചു നാളുകളായി നാഗർഹോള, ബന്ദിപുർ തുടങ്ങിയ കടുവസങ്കേതങ്ങളിലെ സഫാരി നിർത്തിവെച്ചിരുന്നു. സഫാരി വാഹനങ്ങളുടെ ആധിക്യം മൂലം വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് മന്ത്രി സഫാരി നിർത്തിവെക്കാൻ ഉത്തരവിട്ടത്. വിറകുശേഖരണത്തിനും വനവിഭവങ്ങൾ ശേഖരിക്കാനും വനത്തിലേക്ക് പോകുന്നവർ കടുവയുടെ ആക്രമണത്തിന് ഇരയാവുന്നതും പതിവാണ്.

Related Posts