സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, വർത്തൂർ ഭാഗിൻ്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെൻറ് സംഘടിപ്പിച്ചു. ഫിറ്റ് ഇന്ത്യ മൂവ്മെന്റിൻ്റെ ഭാഗമായി നടത്തിയ മത്സരങ്ങൾ, സ്ത്രീകൾ, ആൺകുട്ടികൾ (18 വയസ്സിന് താഴെ), പുരുഷന്മാർ (18 വയസ്സിനു മുകളിൽ) എന്നീ മൂന്നു വിഭാഗങ്ങളിലായിട്ടായിരുന്നു.

പുരുഷ വിഭാഗത്തിൽ ദിലീപും നിവേദും, ആൺകുട്ടികളുടെ വിഭാഗത്തിൽ വിഷ്ണുവും പാർത്ഥിവും, സ്ത്രീകളുടെ വിഭാഗത്തിൽ ദേവ്‌നയും, ആദ്യയും ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിൽ ബ്രിജേഷും സുമേഷും, ആൺകുട്ടികളുടെ വിഭാഗത്തിൽ സാത്വിക്കും ആദിയും, സ്ത്രീകളുടെ വിഭാഗത്തിൽ വിനീലയും കോശാലയും റണ്ണർ അപ്പ് ആയി. ജൻപാക്‌ട് ഇന്ത്യയിലെ വൈസ് പ്രസിഡണ്ട് ലീന സുകുമാർ സമ്മാനദാനം നിർവഹിച്ചു. സമന്വയ വാർത്തൂർ ഭാഗ് പ്രസിഡണ്ട് റെന്നി വേലായുധൻ, ഓർഗനൈസിംഗ് സെക്രട്ടറി അരുൺകുമാർ, സർജപുര സ്ഥാനീയ സമിതി പ്രസിഡണ്ട് മുരളി കോറോത്, സെക്രട്ടറി സുമേഷ് എന്നിവർ നേതൃത്വം നൽകി.

Related Posts