തൃശ്ശൂർ മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയിൽ. തങ്കമണിയുടെ കൊലപാതകത്തിലാണ് മകൾ സന്ധ്യയെയും കാമുകൻ നിധിനെയും പോലീസ് പിടികൂടിയത്. ശനിയാഴ്ചയായിരുന്നു തങ്കമണി കൊല്ലപ്പെട്ടത്.

ഇവർക്ക് ഭർത്താവും ഒരു മകനുമുണ്ട്. അമ്മ തലയടിച്ചുവീണ് മരിച്ചുവെന്നാണ് സന്ധ്യ ഭർത്താവിനോടും മറ്റും പറഞ്ഞിരുന്നത്. പോസ്റ്റുമോർട്ടത്തിൽ ഇത് കൊലപാതകമാണെന്ന് തെളിഞ്ഞു. സന്ധ്യയും അയൽവാസിയായിരുന്ന നിധിനും ചേർന്നാണ് കൊലപാതകം നടത്തിയത്. തങ്കമണിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രാത്രി പറമ്പിൽ കൊണ്ടിടുകയായിരുന്നു. തങ്കമണിയുടെ സ്വർണാഭരണം തട്ടിയെടുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. നിധിൻ അവിവാഹിതനാണ്.

Related Posts