ഗുജറാത്തിലെ പാദ്ര പാലം തകർന്നു വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. 3 പേരെ രക്ഷപ്പെടുത്തി. സൗരാഷ്ട്രയുമായി മധ്യഗുജറാത്തിനെ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. സൂയിസൈഡ് പോയിന്‍റ് എന്ന പേരില്‍ പ്രസിദ്ധമായ പാലം കൂടിയാണ്. പാലം തകർന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അൻക്‌ലേശ്വർ എന്നിവിടങ്ങളുമായുള്ള ബന്ധം മുറിഞ്ഞു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. പാലത്തിനു മുകളിലൂടെ പോകുന്ന വാഹനങ്ങൾ പുഴയിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു.

Related Posts