സ്ത്രീകൾക്ക് സൗജന്യയാത്ര; ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ ഏർപ്പെടുത്തുന്ന സൗജന്യയാത്ര എങ്ങനെ നടപ്പാക്കുമെന്നതിൽ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. പ്രായ-വരുമാന പരിധിയില്ലാതെ സൗജന്യ യാത്രയാണ് പരിഗണിക്കുന്നത്. പുതിയ സർക്കാറിൽ നിന്ന് സ്ത്രീകൾ കാത്തിരിക്കുന്ന പ്രഖ്യാപനമാണ് സൗജന്യയാത്ര. ജൂൺ 15 മുതൽ ആ ഗ്യാരണ്ടി നടപ്പാക്കുമെന്നാണ് സർക്കാരിൻ്റെ ഉറപ്പ്. സൗജന്യം ഓർഡിനറിയിലും സൂപ്പർ ഫാസ്റ്റിലുമാക്കുക, കർണ്ണാടക മോഡലിൽ വനിതകൾക്ക് കാർഡ് കൊണ്ടുവരിക തുടങ്ങി പലതരം നിർദ്ദേശങ്ങളാണ് മുന്നോട്ട് വെക്കുന്നത്. സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടനം പ്രമുഖ
താൻ നരേന്ദ്ര മോദിയുടെ ഒരു ആരാധകൻ; ‘സർപ്രൈസ്’ ഫോൺ കോളുമായി ട്രംപ്
താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ആരാധകനാണെന്നും അദ്ദേഹം തൻ്റെ വലിയ സുഹൃത്താണെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന പരിപാടിക്കിടെയാണ് ‘സർപ്രൈസ്’ ഫോൺ കോളുമായി ട്രംപ് എത്തിയത്. ഇന്ത്യ എന്ത് ആവശ്യപ്പെട്ടാലും അവർക്ക് അത് നൽകുമെന്നും ഇന്ത്യയുമായുള്ള ബന്ധം മുമ്പത്തേക്കാളും ദൃഢമാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് അമേരിക്കയുടെ പൂർണപിന്തുണ ഉണ്ടാവുമെന്നും ഏതൊരു സഹായത്തിനും ഇന്ത്യയ്ക്ക് തങ്ങളെ ബന്ധപ്പെടാമെന്നും ട്രംപ്
മോദി – സതീശൻ കൂടിക്കാഴ്ച നാളെ: ജി.എസ്.ടി, പിഎംശ്രീ ഉൾപ്പെടെ ചർച്ചയാകും
നാളെ ഉച്ചയോടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടക്കാനാണ് സാദ്ധ്യത. വിവിധ പദ്ധതികളിലെ കേന്ദ്ര സഹായം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്കൂളുകളുടെ നവീകരണത്തിനുള്ള പി.എംശ്രീ പദ്ധതിയിൽ ചില ഭേദഗതികൾ അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുമെന്നും സൂചനയുണ്ട്. ദേശീയപാത വികസനം, റെയിൽവേ വികസനം, എയിംസ്, തുറമുഖ പദ്ധതികൾ, മെേട്രാ തുടങ്ങി കേരളത്തിന് കേന്ദ്രസഹായത്തോടെ നേടിയെടുക്കേണ്ട ഒരുപിടി പദ്ധതികളുണ്ട്. ഇവയ്ക്ക് ഇവയ്ക്ക് കേന്ദ്രസർക്കാരിൻ്റെ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിക്കു മുന്നിലെ വെല്ലുവിളി.
സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം 60% വരെ ഉയർത്തി കർണാടക സർക്കാർ
സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം 60% വരെ ഉയർത്തി കർണാടക സർക്കാർ. പുതുക്കിയ നിരക്കു സംബന്ധിച്ച കരടു വിജ്‌ഞാപനം പുറത്തിറങ്ങി ഒരു വർഷത്തിന് ശേഷമാണ് അന്തിമ വിജ്‌ഞാപനം. കർണാടകയിലെ ഏകദേശം 2 കോടി തൊഴിലാളികൾക്ക് ഗുണകരമാകും. ഭക്ഷണം, വസ്ത്രം, താമസം എന്നിവയെ അടിസ്ഥാനമാക്കി വേതനം നിശ്ചയിക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥഥാനത്തിലാണു പരിഷ്കരണം നടപ്പിലാക്കിയതെന്നും തൊഴിൽ മന്ത്രി സന്തോ ലാഡ് പറഞ്ഞു.ബെംഗളൂരു നഗരപരിധിയിൽ വിദഗ്‌ധ (സ്കിൽഡ്) തൊഴിലാളിയുടെ
കേരളത്തിലെ പ്ലസ് ടു പരീക്ഷാ ഫലം നാളെ
പ്ലസ് ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. നാലരലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ വൈകിട്ട് 3ന് പി.ആർ.ചേംബറിൽ ഫലപ്രഖ്യാപനം നടത്തും.
കേരളത്തെ തുറമുഖ നഗരമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ
കേരളത്തെ തുറമുഖ നഗരമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ കാരണം ആർക്കും തലകുനിക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം നാടായ പറവൂരിൽ നടന്ന സ്വീകരണച്ചടങ്ങിലായിരുന്നു പ്രഖ്യാപനം. മോഹൻലാൽ അടക്കമുള്ളവരെ സാക്ഷിയാക്കി, തന്നെ കുറിച്ച് ഓർത്ത് അപമാന ഭാരത്താൽ ഒരു പറവൂരുകാരനും തല കുനിച്ചു നിൽക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ തുറമുഖ നഗരമാക്കാനുള്ള തുടക്കം ഉടനുണ്ടാകും. സർക്കാരിന് കൃത്യമായ പ്ലാൻ ഉണ്ടെന്നും മുഖ്യമന്ത്രി
മൺറോ തുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം, യാത്രക്കാർ സുരക്ഷിതർ
കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം. പ്രദേശത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. തുടർന്ന് ഹൗസ് ബോട്ട് ഭാഗികമായി മുങ്ങുകയായിരുന്നു. ബോട്ട് മുങ്ങുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന വള്ളക്കാരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ബോട്ടിൻ്റെ താഴ്ഭാഗത്തുനിന്ന് വെള്ളം ഉള്ളിലേക്ക് കയറിയതാകാം അപകട കാരണമെന്നും ബോട്ടിലുള്ള യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും പൊലീസ് പറയുന്നു.
അമ്മ നേതൃത്വം പിരിച്ചു വിടണം; ഇപ്പോഴുള്ളവർ തുടർന്നാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകും: പൊന്നമ്മ ബാബു
അമ്മ നേതൃത്വം പിരിച്ചു വിടണമെന്നും ഇപ്പോഴുള്ളവർ തുടർന്നാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകുമെന്നും നടി പൊന്നമ്മ ബാബു. ‘പ്രസിഡണ്ടിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണ്. ഒന്നിച്ചു നിൽക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്. സ്ത്രീകൾ നേതൃനിരയിൽ വന്നപ്പോൾ സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു’ പൊന്നമ്മ ബാബു പറഞ്ഞു. ഇതിനിടെ അമ്മ നേതൃത്വത്തിനെതിരെ ആഞ്ഞടിഞ്ഞ് മാലാപാർവതി രംഗത്തുവന്നു. സംഘടനയിൽ നടക്കുന്നതൊന്നും അംഗങ്ങൾ അറിയുന്നില്ല, ഇങ്ങനെ തമ്മിൽ തല്ലുന്ന നേതൃത്വം മാറണമെന്നും മാലാ പാർവതി പറഞ്ഞു.
പഞ്ചാബും കോൽക്കത്തയും പുറത്ത്; രാജസ്ഥാൻ പ്ലേ ഓഫിൽ
ഐപിഎൽ 2026ന്‍റെ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമായി രാജസ്ഥാൻ റോയൽസ്. ഇന്ന് നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തിയാണ് രാജസ്ഥാൻ പ്ലേ ഓഫിലെത്തിയത്. വിജയത്തോടെ 16 പോയിന്റായ രാജസ്ഥാൻ നാലാമത്തെ ടീമായി പ്ലേ ഓഫിലെത്തി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ് പ്ലെ ഓഫിലെത്തിയ മറ്റ് ടീമുകൾ. പ്ലേ ഓഫ് ബെർത്ത് പ്രതീപക്ഷിച്ചിരുന്ന 15 പോയിന്റുള്ള പഞ്ചാബും 13 പോയിന്റുള്ള കോൽക്കത്തയും
എല്ലാ ആശുപത്രികളെയും സമ്പൂർണ്ണ ശുചിത്വത്തിലേക്ക് കൊണ്ടുവരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ
ആശുപത്രികളില്‍ ശുചിത്വം ഇല്ലതായാല്‍ ഒരു രോഗത്തിന് ചികിത്സിക്കാൻ വരുന്നവർക്ക് പല രോഗങ്ങളുമായി പോകേണ്ട അവസ്ഥയുണ്ടാകുമെന്നും അത് ഒരിക്കലും അനുവദിക്കാൻ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. കേരളത്തിലെ എല്ലാ ആശുപത്രികളെയും സമ്പൂർണ്ണ ശുചിത്വത്തിലേക്ക് കൊണ്ടുവരുമെന്ന് കെ. മുരളീധരൻ പറഞ്ഞു. ടെറുമോ പെൻപോള്‍ എംപ്ലോയീസ് കോണ്‍ഗ്രസ്സ് ഐഎൻടിയുസി 29-ാം വാർഷിക സമ്മേളനം പ്രസ് ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട രക്ത ബാഗുകള്‍ ഉത്പാദിപ്പിക്കുന്ന അന്താരാഷ്ട്ര